Get Updates
Get notified of breaking news, exclusive insights, and must-see stories!

റേപ്പ് വീഡിയോയ്ക്ക് അമ്പതും നൂറും, പ്രചരിക്കുന്നത് തടയാനുള്ള അനുമതി തേടി സിബിഐ

സുനിത കൃഷ്ണന്റെ ഷെയിം ദി റേപ്പിസ്റ്റ് ക്യാമ്പയിന്‍ വിജയം കണ്ടിരുന്നു

ദില്ലി: പീഡനങ്ങളുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഷെയര്‍ ചെയ്യുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ അനുമതി നല്‍കണമെന്ന് സിബിഐ. സാമൂഹ്യ പ്രവര്‍ത്തക സുനിത കൃഷ്ണന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി കണക്കിലെടുത്താണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.

നേരത്തെ 2015ല്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കുന്ന വീഡിയോ വാട്‌സ്ആപ്പില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഇതിനെതിരെ രംഗത്തെത്തിയ സുനിത കൃഷ്ണനാണ് വീഡിയോകള്‍ എഡിറ്റ് ചെയ്ത് പ്രതികളെ പിടികൂടാന്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്. ഈ സംഭവത്തില്‍ സിബിഐ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്നണാണ് ഇത്തരം സംഭവങ്ങളില്‍ നടപടി ആവശ്യപ്പെട്ട് സുനിത കൃഷ്ണന്‍ സുപ്രീം കോടതിയെ ആവശ്യപ്പെട്ടത്.

ഇരകള്‍ക്ക് വേണ്ടി സുനിത കൃഷ്ണന്‍

ഇരകള്‍ക്ക് വേണ്ടി സുനിത കൃഷ്ണന്‍

രാജ്യത്ത് നടക്കുന്ന പീഡനങ്ങളുടെ വീഡിയോകള്‍ ഇന്റര്‍നെറ്റിലും ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമിലും വ്യാപകമായി പ്രചരിച്ചതോടെ 200ഓളം പീഡനക്കേസിലെ ഇരകളാണ് നടപടി ആവശ്യപ്പെട്ട് ഇന്‍ര്‍നെറ്റില്‍ പ്രചരിക്കുന്ന വീഡിയോകള്‍ അയച്ചുനല്‍കിയത്. സുനിത കൃഷ്ണന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇരകള്‍ക്ക് നീതിലഭിയ്ക്കാന്‍

ഇരകള്‍ക്ക് നീതിലഭിയ്ക്കാന്‍

പീഡനക്കേസുകളിലെ ഇരകളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതി ലഭിക്കുന്നതിനായി ഇത്തരം വീഡിയോകള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിക്കുന്നത് തടയാന്‍ ഒരു സംവിധാനം അനിവാര്യമാണെന്നാണ് സിബിഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നത്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും സിബിഐ തയ്യാറാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

അധികാരം സിബിഐയ്ക്ക് തന്നെ

അധികാരം സിബിഐയ്ക്ക് തന്നെ

രാജ്യത്തെവിടെയും നടക്കുന്ന ഹീന കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്താനും വിചാരണചെയ്യാനുമുള്ള അധികാരം കേന്ദ്ര നിയമ നിര്‍വഹണ ഏജന്‍സിയായ സിബിഐയ്ക്കുള്ളതാണെന്നും സത്യവാങ് മൂലത്തില്‍ സിബിഐ വ്യക്തമാക്കുന്നു.

കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നില്ല

കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നില്ല

പീഡനക്കേസിലെ ഇരകളുടെ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുന്നതിനെതിരെയുള്ള നടപടി ലോക്കല്‍ പൊലീസിന്റെ അധികാരപരിധിയില്‍ വരുന്നതല്ല. അതിനാല്‍ ഇത്തരം കേസുകളില്‍ ഏതെങ്കിലും അന്വേഷണ ഏജന്‍സി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസന്വേഷിച്ച് ഉടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സുനിത കൃഷ്ണന്‍ പൊതു താല്‍പ്പര്യഹര്‍ജിയില്‍ ആവശ്യപ്പട്ടിരുന്നു.

റേപ്പ് വീഡിയോകള്‍ വില്‍പ്പനയ്ക്ക്

റേപ്പ് വീഡിയോകള്‍ വില്‍പ്പനയ്ക്ക്

ഉത്തര്‍പ്രദേശിലെ തെരുവുകളിലുള്ള കടകളില്‍ ഇത്തരത്തിലുള്ള പീഡനദൃശ്യങ്ങള്‍ 50 രൂപ മുതല്‍ 150 വരെയുള്ള വിലയ്ക്ക് വില്‍പ്പന നടത്തുന്നതായി സുനിത കൃഷ്ണന്‍ ചൂണ്ടിക്കാണിച്ചിരുന്നു. രാജ്യത്തെ മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇരയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍

ഇരയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍

പീഡനക്കേസുകളിലെ ഇരയെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതിനായി പകര്‍ത്തുന്ന ഇത്തരം വീഡിയോകളാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയും ഇന്‍സ്റ്റന്റ് മെസേജ് ആപ്ലിക്കേഷനുകള്‍ വഴിയും പ്രചരിക്കുന്നത്. ഇത് ഇരകളുടെ ആത്മഹത്യയിലാണ് പലപ്പോളും അവസാനിക്കാറുള്ളത്.

ഷെയിം ദ റേപ്പിസ്റ്റ് ക്യാമ്പയിന്‍

ഷെയിം ദ റേപ്പിസ്റ്റ് ക്യാമ്പയിന്‍

വാട്‌സ്ആപ്പ് വഴി വ്യാപകമായി പ്രചരിച്ച പീഡനദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രതികളുടെ ദൃശ്യങ്ങള്‍ എന്‍ഡിടിവിയില്‍ പ്രദര്‍ശിപ്പിച്ച് ഷെയിം ദ റേപ്പിസ്റ്റ് ക്യാമ്പയിന് തുടക്കം കുറിച്ചത് മലയാളിയായ സുനിത കൃഷ്ണനായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+