കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലളിത് മോദിയെ ഇന്റര്‍പോളിനെകൊണ്ട് പിടിപ്പിക്കാന്‍ സിബിഐ

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ലളിത് മോദിക്ക് അവിഹിതമായി സഹായം ചെയ്‌തെന്ന ആരോപണത്തില്‍ നിന്നും മുക്തമാകാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കം തുടങ്ങി. മോദിയെ എത്രയും പെട്ടെന്ന് ഇന്ത്യയില്‍ എത്തിച്ച് നിയമ സംവിധാനത്തിന് വിധേയനാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ലളിത് മോദിയെ പിടികൂടാന്‍ സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്റര്‍ പോളിന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെടുത്തി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനായി സിബിഐ പ്രധാന രേഖകള്‍ ഇന്റര്‍പോളിന് കൈമാറിക്കഴിഞ്ഞു. ഐപിഎല്‍ അഴിമതി, കള്ളപ്പണം തുടങ്ങി ഒട്ടേറ കേസുകള്‍ക്ക് ഇന്ത്യയില്‍ വിചാരണ നേരിടേണ്ട മോദി ഇപ്പോള്‍ കോടികളുടെ ആസ്തിയുള്ള വ്യക്തിയായി ലണ്ടനില്‍ ജീവിതം ആഘോഷിക്കുകയാണ്. ഈ മാസം ആദ്യം മുംബൈയിലെ ഒരു കോടതി മോദിക്ക് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

lalit-modi

മോദിക്ക് ബ്രിട്ടന്‍ വിട്ടുപോകുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ശുപാര്‍ശ നല്‍കിയത് വിവാദമായ പശ്ചാത്തലത്തിലാണ് സിബിഐയുടെ ഇപ്പോഴത്തെ നടപടി. ഭാര്യയുടെ ചികിത്സയ്ക്കുവേണ്ടിയാണ് അനുമതി നല്‍കിയതെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും ജനങ്ങള്‍ അക്കാര്യം വിശ്വസിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരിനറിയാം.

വിഷയത്തില്‍ നരേന്ദ്ര മോദിയുടെ മൗനവും സുഷമാ സ്വരാജിന് അനുകൂലമായിട്ടുള്ളതല്ല. പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം തന്നെ അവതാളത്തിലാക്കിയതാണ് മോദി വിഷയം. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യയും മോദിക്കുവേണ്ടി ഇടപെട്ടതായി തെളിഞ്ഞിരുന്നു. മുഖ്യമന്ത്രി വിവാദത്തിലായിരിക്കെ രാജസ്ഥാനില്‍ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച നേട്ടമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

English summary
CBI sends documents to Interpol for red corner notice against Lalit Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X