കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുണ്ടെയുടെ മരണം സിബിഐ അന്വേഷിക്കും

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കാറപകടത്തില്‍ കൊല്ലപ്പെട്ട കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐയുടെ പ്രത്യേക ക്രൈം യൂണിറ്റിനാണ് അന്വേഷണ ചുമതല.

മോദി മന്ത്രിസഭയിലെ ഗ്രാമ വികസന മന്ത്രിയായിരുന്നു മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി നേതാവായിരുന്നു ഗോപിനാഥ് മുണ്ടെ. മുണ്ടെയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള നിരവധി നേതാക്കള്‍ ആരോപിച്ചിരുന്നു.

Gopinath Munde

ഈ സാഹചര്യത്തിലാണ് ദില്ലി പോലീസില്‍ നിന്ന് സിബിഐ അന്വേഷണം ഏറ്റെടുത്തത്. സിബിഐ അന്വേഷണം നേരത്തെ തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

ജൂണ്‍ 3 ന് രാവിലെ ദില്ലി ഇന്ദിര ഗാന്ധി വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെയാണ് ഗോപിനാഥ് മുണ്ടെയുടെ കാര്‍ അപകടത്തില്‍ പെട്ടത്. കഴുത്തിനും കരളിനും ഏറ്റ ക്ഷതമാണ് മരണ കാരണം എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകടത്തിന്റെ പരിക്കുകള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ കാര്യമായി ഉണ്ടായിരുന്നില്ല.

ബിജെപിക്കുള്ളില്‍ തന്നെ മുണ്ടെക്ക് ശത്രുക്കള്‍ ഉണ്ടായിരുന്നു എന്നും ആരോപണങ്ങളുണ്ട്. എന്‍സിപി നേതാവ് ശരദ് പവാറും മുണ്ടേയുടെ മരണം സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ദളിത് വിഭാഗത്തില്‍ നിന്ന് ഉയര്‍ന്നുവന്ന മുണ്ടേ ഒരു പക്ഷേ മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കും എന്ന് പോലും വാര്‍ത്തകളുണ്ടായിരുന്നു.

English summary
CBI has taken over the probe into the death of BJP leader Gopinath Munde following a road accident in Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X