കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരം ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസുമായി സിബിഐ, ഹര്‍ജി ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിന് കൈമാറി

Google Oneindia Malayalam News

ദില്ലി: ഐഎന്‍സ് മീഡിയാ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്ര മന്ത്രിയുമായ പി ചിദംബരത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് സിബിഐ. ദില്ലി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെ മൂന്ന് തവണ സിബിഐ സംഘം ചിദംബരത്തെ തേടി അദ്ദേഹത്തിന്‍റെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ മൂന്ന് തവണയും അദ്ദേഹത്തെ കാണ്‍ സിബിഐ സംഘത്തിന് കഴിഞ്ഞില്ല.

ഇതിന് പിന്നാലെയാണ് ചിദംബരത്തിനെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അഴിമതി കേസ് അന്വേഷണത്തിന് കൂടുതല്‍ വ്യക്തത ലഭിക്കണമെങ്കില്‍ ചിദംബരത്തെ അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് സിബിഐയുടെ വാദം. അതേസമയം പി ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ജാമ്യ ഹര്‍ജി സുപ്രീംകോടത് ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിലേക്ക് മാറ്റി. വിശദാംശങ്ങള്‍ ഇങ്ങനെ..

ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിലേക്

ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിലേക്

ജസ്റ്റിസ് രമണയുടെ മുമ്പാകെയായിരുന്നു ചി ചിദംബരത്തിന്‍റെ ജാമ്യഹര്‍ജി സുപ്രീംകോടതിയില്‍ വന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി തീരുമാനം എടുക്കാന്‍ ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിലേക്ക് കൈമാറുകയായിരുന്നു. ഇതിനോടകം തന്നെ അയോധ്യ കേസിന്‍റെ വാദം ഭരണഘടനാ ബെഞ്ച് കേള്‍ക്കാന്‍ തുടങ്ങിയതിനാല്‍ ഉച്ചക്ക് ശേഷം മാത്രമെ ചിദംബരത്തിന്‍റെ ഹര്‍ജി പരിഗണിക്കാന്‍ സാധിക്കുകയുള്ളു.

ചിദംബരം പ്രതീക്ഷിച്ചിരുന്നത്

ചിദംബരം പ്രതീക്ഷിച്ചിരുന്നത്

ഹര്‍ജിയില്‍ രാവിലെ തന്നെ തീരുമാനം ഉണ്ടാകുമെന്നായിരുന്നു ചിദംബരം പ്രതീക്ഷിച്ചിരുന്നത്. കേസ് പരിഗണിക്കുന്നത് വരെയങ്കിലും അറസ്റ്റ് തടയണമെന്ന ആവശ്യവും പരിഗണിക്കാതെയാണ് ജസ്റ്റിസ് രമണ ചിദംബരത്തിന്‍റെ ഹര്‍ജി സുപ്രീംകോടതിയുടെ ബെഞ്ചിലേക്ക് മാറ്റിയത്. ഹര്‍ജി ഉടന്‍ പരിഗണിക്കണോയെന്ന് ചീഫ് ജസ്റ്റിസായിരിക്കും തീരുമാനിക്കുക.

രണ്ട് ആവശ്യങ്ങള്‍

രണ്ട് ആവശ്യങ്ങള്‍

രണ്ട് മണിക്കൂറിനകം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഇന്നലെ ചിദംബരത്തിന്‍റെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ചിരുന്നു. ഏത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നോട്ടീസ്. സുപ്രീംകോടതി കേസ് പരിഗണിക്കുന്നത് വരെ അന്വേഷണ സംഘങ്ങളെ തുടര്‍നടപടികളില്‍ നിന്ന് വലിക്കുക തുടങ്ങിയ രണ്ട് ആവശ്യങ്ങളാണ് ചിദംബരം കോടതി മുമ്പാകെ ആവശ്യപ്പെട്ടത്.

അറസ്റ്റിലേക്ക്

അറസ്റ്റിലേക്ക്

ചിദംബരത്തിന്റെ ആവശ്യത്തെ സുപ്രീം കോടതിയിലും സിബിഐയും എൻഫോഴ്‌സ്‌മെന്റും എതിർക്കും. കോടതിയുടെ ഭാഗത്തു നിന്നുള്ള തീരുമാനത്തിന് കാത്ത് നില്‍ക്കാതെ തന്നെ അന്വേഷണ ഏജൻസികൾ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുകയാണ്. കോടതിയില്‍ നിന്ന് ചിദംബരത്തിന് അനുകൂല തീരുമാനം ലഭിച്ചില്ലെങ്കില്‍ അറസ്റ്റ് ഉറപ്പിക്കാവുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

നാല് തവണ

നാല് തവണ

നാല് തവണയാണ് സിബിഐ ചിദംബരത്തെ തേടി അദ്ദേഹത്തിന്‍റെ വീട്ടില്‍ എത്തിയത്. നാല് തവണയും അദ്ദേഹത്തെ കാണാന്‍ സിബിഐ സംഘത്തിന് സാധിച്ചില്ല. ചിദംബരം എവിടെയാണ് ഉള്ളതെന്ന് ബന്ധപ്പെട്ടവരോട് അന്വേഷിച്ചെങ്കിലും അറിയില്ല എന്ന മറുപടിയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ചിദംബരം ഒളിവില്‍ എന്ന് വിലയിരുത്തി സിബിഐ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ധനമന്ത്രിയായിരുന്ന കാലയളവിൽ

ധനമന്ത്രിയായിരുന്ന കാലയളവിൽ

ധനമന്ത്രിയായിരുന്ന കാലയളവിൽ പി ചിദംബരം അനുമതി നല്‍കിയത് മൂലം ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് വന്‍തോതില്‍ വിദേശ ഫണ്ട് നിയമവിരുദ്ധമായി കൈവശപ്പെടുത്താന്‍ സാധിച്ചുവെന്നാണ് ആരോപണം. ഇതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണം ലഭിച്ചുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സിബിഐക്ക് പുറമെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ എൻഫോഴ്സ്മെന്റും ചിദംബരത്തിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരം കഴിഞ്ഞ വർഷം അറസ്റ്റിലായിരുന്നു

കേസ് സുപ്രീംകോടതിയില്‍; രാവിലെ 10:30 വരെ നടപടി പാടില്ലെന്ന് സിബിഐയോട് ചിദംബരംകേസ് സുപ്രീംകോടതിയില്‍; രാവിലെ 10:30 വരെ നടപടി പാടില്ലെന്ന് സിബിഐയോട് ചിദംബരം

സംവരണം: മോഹന്‍ ഭാഗവതിനെ തള്ളി കേന്ദ്ര മന്ത്രി; സംവരണത്തെ കുറിച്ച് ഒരു ചര്‍ച്ചയും ആവശ്യമില്ലസംവരണം: മോഹന്‍ ഭാഗവതിനെ തള്ളി കേന്ദ്ര മന്ത്രി; സംവരണത്തെ കുറിച്ച് ഒരു ചര്‍ച്ചയും ആവശ്യമില്ല

English summary
cbi to issue look out notice against p chidambaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X