കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐ ഉദ്യോഗസ്ഥർ പൂച്ചകളെ പോലെ കടിപിടി കൂടി; അലോക് വർമ്മയെ പുറത്താക്കിയത് അഴിമതി ആരോപണത്തിലല്ല...

Google Oneindia Malayalam News

ദില്ലി: സിബിഐ ഡയറക്ടർ അലോക് വര്‍മയ്‌ക്കെതിരെ ഉയര്‍ന്ന അഴിമതിയാരോപണത്തിന്റെ അടിസ്ഥാനത്തിലല്ല അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചതെന്ന് കേന്ദ്രം കോടതിയിൽ. സി ബി ഐ ഡയറക്ടര്‍ അലോക് വര്‍മയും സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും പൂച്ചകളെ പോലെ തമ്മില്‍ കടിപിടി കൂടുകയായിരുന്നു.

<strong>റാസ്ദാര്‍ കാംദാറിനെ വലിച്ചിറക്കും, പുതിയ വിവാദം..കോണ്‍ഗ്രസിന് ഇനി രക്ഷയില്ല, വായടപ്പിച്ച് മോദി</strong>റാസ്ദാര്‍ കാംദാറിനെ വലിച്ചിറക്കും, പുതിയ വിവാദം..കോണ്‍ഗ്രസിന് ഇനി രക്ഷയില്ല, വായടപ്പിച്ച് മോദി

വഴക്ക് സി ബി ഐയുടെ പ്രതിച്ഛായയെ ബാധിക്കുന്ന വിധത്തിലെത്തിയപ്പോഴാണ് അലോക് വര്‍മയോട് അവധിയില്‍ പോകാന്‍ ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതെന്ന് സുപ്രീം കോടതിയിൽ കേന്ദ്രം വ്യക്തമാക്കി. സര്‍ക്കാര്‍ ആശ്ചര്യത്തോടെയാണ് ഇത് വീക്ഷിച്ചതെന്നും അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു.

CBI

സി ബി ഐ ഡയറക്ടറായ അലോക് വര്‍മയ്ക്കെതിരായ നടപടി സ്ഥലം മാറ്റമല്ല. അദ്ദേഹത്തെ ചുമതലയില്‍നിന്ന് നീക്കുക മാത്രമാണുണ്ടായത്. അലോക് വര്‍മ്മ തന്നെയാണ് ഇപ്പോഴും ഡയറക്ടറെന്നും അറ്റോമി ജനറൽ കൂട്ടിച്ചേർത്തു. സി ബി ഐക്കു മേലുള്ള ജനങ്ങളുടെ വിശ്വാസം നശിക്കരുതെന്ന ലക്ഷ്യമായിരുന്നു സർക്കകാരിനുണ്ടായിരുന്നതെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.

തന്നെ സ്ഥാനത്തുനിന്ന് നീക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ അലോക് വര്‍മ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സി ബി ഐ ഡയറക്ടറുടെ കാലാവധി രണ്ട് വർഷമാണ്. ഇതിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാരുകൾക്ക് അവകാശമില്ലെന്ന് കാണിച്ചായിരുന്നു അലോക് വർമ്മ ഹർജി സമർപ്പിച്ചിരുന്നത്. ഇത് പരിഗണിക്കുന്നതിനിടയിലാണ് കേന്ദ്രത്തിന്റെ നിലപാട് കോടതിയിൽ എജി വ്യക്തമാക്കിയത്.

English summary
CBI vs CBI: Verma, Asthana fighting like cats, exposed agency to ridicule, AG tells SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X