കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ആപ്പ് പണം തട്ടും: സിബിഐ മുന്നറിയിപ്പ് ഇങ്ങനെ... ഈ സന്ദേശങ്ങളെ കരുതിയിരിക്കൂ!!!

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി സിബിഐ. കൊറോണ വൈറസിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിനായി മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ആപ്പുകൾ പണം തട്ടുമെന്നാണ് സിബിഐയുടെ മുന്നറിയിപ്പ്. വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവരുടെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ ചോർത്തി അക്കൌണ്ടിൽ നിന്ന് പണം തട്ടുമെന്നും സിബിഐ ചൂണ്ടിക്കാണിക്കുന്നു.

രമ്യ ഹരിദാസിന്റെയും കെ ബാബുവിന്റെയും പരിശോധനാ ഫലം നെഗറ്റീവ്: ക്വാറന്റൈൻ തുടരും.. രമ്യ ഹരിദാസിന്റെയും കെ ബാബുവിന്റെയും പരിശോധനാ ഫലം നെഗറ്റീവ്: ക്വാറന്റൈൻ തുടരും..

കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നതിനായി ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ആപ്പുകൾ ഫോണിലെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളും ഡെബിറ്റ്, ക്രെഡിറ്റ് കാർഡ്, വ്യക്തികളുടെ ഫോൺ നമ്പറുകൾ എന്നിവ ചോർത്തുമെന്നും ഇവർ ഇതുപയോഗിച്ച് പണം തട്ടുമെന്നുമാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സിബിഐ അയച്ച ജാഗ്രതാ നിർദേശത്തിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. കൊ റോണ വൈറസിന്റെ അപ്ഡേറ്റുകളെന്ന തരത്തിലാണ് ഇത്തരം സംഘങ്ങൾ എത്തുന്നതെന്നും മുന്നറിയിപ്പ് നൽകുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങളും ആപ്പും ശ്രദ്ധയിൽപ്പെട്ടതായും സിബിഐ പറയുന്നു.

 download-

ഇന്റർപോളിൽ നിന്നാണ് സിബിഐയ്ക്ക് ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്ന ആപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച് ഇത് വഴി ആളുകളെക്കൊണ്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്യിച്ചാണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്. ഇതിനായി പ്രത്യേക ക്യാമ്പെയിനും തട്ടിപ്പ് സംഘങ്ങൾ നടത്തിവരുന്നുണ്ട്. എസ്എംഎസുകൾ അയച്ച് ആളുകളെ ആകർഷിക്കുന്ന സംഘം വ്യാജ ലിങ്കുകൾ ഡൌൺലോഡ് ചെയ്യിച്ചാണ് തട്ടിപ്പുകൾ നടത്തുന്നത്. കൊറോണ വൈറസിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി കാണിച്ച് വിവിധ സംസ്ഥാനങ്ങളിലെ പോലീസിന് പരാതിയും ലഭിച്ചിട്ടുണ്ട്.

അവധിയിൽ പോയവർക്ക് യുഎഇയിലേക്ക് മടങ്ങാം: നടപടിക്രമങ്ങൾ തുടങ്ങി, നിർദേശങ്ങൾ ഇങ്ങനെഅവധിയിൽ പോയവർക്ക് യുഎഇയിലേക്ക് മടങ്ങാം: നടപടിക്രമങ്ങൾ തുടങ്ങി, നിർദേശങ്ങൾ ഇങ്ങനെ

 നാട്ടിലേക്ക് മടങ്ങണം: പാറക്കടവിൽ തൊഴിലാളികൾ തെരുവിൽ, അനുനയിപ്പിക്കാനെത്തിയ പോലീസിന് നേരെ അക്രമം!! നാട്ടിലേക്ക് മടങ്ങണം: പാറക്കടവിൽ തൊഴിലാളികൾ തെരുവിൽ, അനുനയിപ്പിക്കാനെത്തിയ പോലീസിന് നേരെ അക്രമം!!

English summary
CBI warns about Covid apps that can money from account
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X