കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഎസ്‌എസി 10,12 ക്ലാസുകളിലെ പരീക്ഷ ടൈം ടേബിള്‍ നാളെ പ്രസിദ്ധീകരിക്കും; ഹാള്‍ടിക്കറ്റുകള്‍ ഏപ്രിലില്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി; സിബ്‌എസ്‌ഇ 10,12 ക്‌ളാസുകളിലെ പബ്ലിക്‌ പരീക്ഷകളുടെ ടൈം ടേബിള്‍ നാളെ ഫെബ്രുവരി 2ന്‌ പ്രസിദ്ധീകരിക്കും. മെയ്‌ 4മുല്‍ ജൂണ്‍ 10വരെയാണ്‌ പരീക്ഷകള്‍ നടക്കുക. പരീക്ഷകള്‍ സാധാരണപോലെ ഓഫ്‌ ലൈന്‍ ആയാകും നടത്തുക. സിബിഎസ്‌ഇയുടെ ഔഗ്യോഗിക വെബ്‌സൈറ്റില്‍ നാളെ വിശദ്ദമായ ടൈം ടേബിള്‍ ലഭ്യമാകും.

സിബിഎഎസ്‌ഇ 10,12 ക്‌ളാസുകളിലെ പരീക്ഷകള്‍ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ ഏപ്രില്‍ മാസം വിതരണം ചെയ്യും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സിലബസില്‍ നിന്നും 30 ശതമാനം ഒഴിവാക്കിയിട്ടുണ്ട്‌. ഓരോ വിഷയത്തിനും 33 ശതമാനം ഇന്റേണല്‍ ചോയ്‌സ്‌ ചോദ്യങ്ങളായിരിക്കും.

cbse

കര്‍ശനമായ കൊവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ചാകും സിബിഎസസി പരീക്ഷകള്‍ സംഘടിപ്പിക്കുക. മാസ്‌ക്‌ ധരിക്കല്‍, സമൂഹിക അകലം എന്നിവ നിര്‍ബന്ധമായും പാലിക്കും. മാര്‍ച്ച്‌ മാസം 1ന്‌ കുട്ടികള്‍ക്ക്‌ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആരംഭിക്കും ജൂലൈ 15ന്‌ ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷവും ജൂലൈ മാസത്തില്‍ തന്നെയായിരുന്നു ഫൈനല്‍ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചത്‌. കഴിഞ്ഞ വര്‍ഷം 12ാംക്ലാസ്‌ തലത്തില്‍ 88.7 ശതമാനം വിജയവും, 10ാം ക്ലാസ്‌ തലത്തില്‍ 91.46 ശതമാനം വിജവുമാണ്‌ സിബിഎഎസ്സി നേടിയത്‌.

Recommended Video

cmsvideo
SSLC പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു | Oneindia Malayalam

English summary
CBSE 10,12 exam timetable released tomorrow; practical exams started in march 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X