കാത്തിരിപ്പിന് അവസാനം; സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു
ദില്ലി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സി ബി എസ് ഇ 12ാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. 92.71 ആണ് വിജയശതമാനം. സി ബി എസ് ഇ പരീക്ഷ ഫലം വൈകുന്നത് സംബന്ധിച്ച് വിദ്യാര്‍ത്ഥികളില്‍ ആശങ്കകള്‍ നിലനിന്നിരുന്നു. കൂടാതെ ഫലം വൈകുന്ന പശ്ചാത്തലത്തില്‍ ബിരുദ പ്രവേശന നടപടികള്‍ നീട്ടണമെന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യു ജി സി നിര്‍ദ്ദേശം നല്‍കിയിരുന്നു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനം തിരുവനന്തപുരം മേഖലയിലാണ്. 98.83 ശതമാനം. 94.54 ശതമാനം പെൺകുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നൂറ് ശതമാനം വിജയം.
ഔദ്യോഗിക വെബ്‌സൈറ്റായ cbseresults.nic, cbseresults.nic.in 2022, cbse.nic.in, results.cbse.nic.in എന്നീ വെബ്സൈറ്റുകളിൽ നിന്നും ഫലമറിയാം. പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രഖ്യാപിക്കും.












Click it and Unblock the Notifications