കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ ജുലായ് 1 മുതല്‍ 15 വരെ നടക്കും

Google Oneindia Malayalam News

ദില്ലി: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി മാറ്റിവെച്ച സിബിഎസ്ഇ 10, 12 ക ക്ലാസുകളിലെ പരീക്ഷകള്‍ ജൂലൈയില്‍ നടത്തുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേശ് പൊക്രിയാൽ അറിയിച്ചു. ജുലൈ ഒന്ന് മുതല്‍ 15 വരെയാണ് പരീക്ഷകള്‍ നടത്തുക. പരീക്ഷാഫലം ഓഗസ്റ്റിൽ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരീക്ഷ നടത്തേണ്ടെന്ന് വിവിധ സംസ്ഥാനങ്ങള്‍ നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരീക്ഷകള്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

'ഇത് പഴയ പപ്പുവല്ല',പത്രസമ്മേളനം നടത്താൻ പേടിയുള്ള മോദി,'രാഹുലിനെ കാണൂ', വൻ പുകഴ്ത്തലുമായി സംവിധായകൻ'ഇത് പഴയ പപ്പുവല്ല',പത്രസമ്മേളനം നടത്താൻ പേടിയുള്ള മോദി,'രാഹുലിനെ കാണൂ', വൻ പുകഴ്ത്തലുമായി സംവിധായകൻ

കേരളത്തില്‍ പത്താം ക്ലാസ്, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളുടെ തിയ്യതികള്‍ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. മെയ് 21നും 29നും ഇടയിലുള്ള തിയ്യതികളിലാമ് ബാക്കിയുളള പരീക്ഷകള്‍ നടത്തുക.

cbse

പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം മെയ് 13ന് ആരംഭിക്കും. എസ്എസ്എല്‍സിയില്‍ ഇനി മൂന്ന് പരീക്ഷകളാണ് നടക്കാനുളളത്. പ്ലസ് ടുവില്‍ നാല് പരീക്ഷകള്‍ നടത്താന്‍ ബാക്കിയുണ്ട്. പ്രൈമറി, അപ്പര്‍ പ്രൈമറി തലങ്ങളിലെ 81609 അധ്യാപകര്‍ക്ക് പരിശീലനം ഓണ്‍ലൈനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ആരംഭിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

രാജി വെച്ച് ബിജെപി ടിക്കറ്റില്‍ മത്സരിക്കണം; അപ്പോള്‍ ജനം മറുപടി പറയും, ഗവര്‍ണ്ണര്‍ക്കെതിരെ തൃണമൂല്‍രാജി വെച്ച് ബിജെപി ടിക്കറ്റില്‍ മത്സരിക്കണം; അപ്പോള്‍ ജനം മറുപടി പറയും, ഗവര്‍ണ്ണര്‍ക്കെതിരെ തൃണമൂല്‍

English summary
CBSE 10th and Plus Two exams will be held from July 1 to 15
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X