പരീക്ഷ കേന്ദ്രങ്ങൾ മാറാൻ വിദ്യാർഥികൾക്ക് അനുമതി നൽകി സിബിഎസ്ഇ
മാർച്ച് 25 വരെ പരീക്ഷ കേന്ദ്രങ്ങൾ മാറ്റാൻ വിദ്യാർഥികൾക്ക് സാധിക്കും
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലും പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും വർധവുണ്ടാവുന്നതും പരിഗണിച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ (സിബിഎസ്ഇ) വിദ്യാർഥികൾക്ക് പരീക്ഷ കേന്ദ്രങ്ങൾ മാറാൻ അനുമതി നൽകി. പത്ത്, പ്ലസ് ടൂ ബോർഡ് പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്കാണ് അവരുടെ പ്രാക്ടിക്കൽ, തിയറി പരീക്ഷകൾക്ക് മുന്നോടിയായി പരീക്ഷ കേന്ദ്രങ്ങൾ മാറാൻ അവസരം ലഭിക്കുക.
അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

"കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് പല വിദ്യാർഥികളും കുടുബത്തോടൊപ്പം മറ്റ് നഗരങ്ങളിലോ രാജ്യങ്ങളിലോ ആണ്. അതിനാൽ പത്ത്, പ്ലസ് ടൂ പരിക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് പരിക്ഷ എഴുതാൻ എത്തിചേരാനാകത്ത സാഹചര്യമുണ്ട്. ഇവർക്ക് വിദ്യാർഥികൾ രജിസ്റ്റർ ചെയ്യുന്ന കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാൻ സാധിക്കും," സിബിഎസ്ഇ നോട്ടിഫിക്കേഷനിൽ വ്യക്തമാക്കി.
മാർച്ച് 25 വരെ പരീക്ഷ കേന്ദ്രങ്ങൾ മാറ്റാൻ വിദ്യാർഥികൾക്ക് സാധിക്കും. ഇതിനായി അതാത് സ്കൂളുകളിൽ ഇക്കാര്യം വ്യക്തമാക്കി അപേക്ഷ സമർപ്പിച്ചാൽ മതിയാകും. സ്കൂളുകളായിരിക്കും അപേക്ഷ ബോർഡിന് കൈമാറുക. അതേസമയം പ്രാക്ടിക്കൽ പരീക്ഷയ്ക്കും തിയറി പരീക്ഷയ്ക്കും സെന്റർ മാറാൻ ഉദ്ദേശിക്കുന്ന വിദ്യാർഥികൾക്ക് ഒരേ നഗരത്തിൽ തന്നെ രണ്ട് വ്യത്യസ്ത സെന്ററുകളാകും അനുവദിക്കുക.
ഹോട്ട് ലുക്കിൽ അർജ്ജുൻ റെഡ്ഡി നായിക- ശാലിനി പാണ്ഡെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ
പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പുതുക്കിയ പരീക്ഷാ തിയതികൾ സിബിഎസ്ഇ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പത്താംക്ലാസ് പരീക്ഷ ആരംഭിക്കുന്ന തിയതിക്കും അവസാനിക്കുന്ന തീയതിക്കും മാറ്റമില്ല. പ്ലസ് ടു പരീക്ഷ മേയ് നാലിന് ആരംഭിച്ച് ജൂണ്‍ 14ന് അവസാനിക്കും. പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ സയന്‍സ് പരീക്ഷ മേയ് 21-ന് നടക്കും. ഈ തീയതിയില്‍ നടക്കാനിരുന്ന ഗണിത പരീക്ഷ ജൂണ്‍ രണ്ടിന് നടക്കും.












Click it and Unblock the Notifications