കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

Google Oneindia Malayalam News

ദില്ലി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. cbseresults.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം അറിയാന്‍ സാധിക്കും. വിജയം കരസ്ഥമാക്കിയ എല്ലാ വിദ്യാര്‍ത്ഥികളെയും മാനവവിഭവശേഷി വകുപ്പ് മന്ത്രി ഡോ രമേശ് പൊക്രിയാല്‍ അഭിനന്ദിച്ചു.

cbse

അതേസമയം, കൊവിഡ് പടര്‍ന്നുപിടിച്ചതിന്റെ പശ്ചാത്തലത്തില്‍ എഴുതിയ പരീക്ഷകളുടെ മാര്‍ക്കിന്റെ ശരാശരിയെ അടിസ്ഥാനമാക്കും നേടിയ ഇന്റേണല്‍ മാര്‍ക്കും പരിഗണിച്ചാണ് ഫലം തയ്യാറാക്കിയിരിക്കുന്നതെന്ന് ബോര്‍ഡ് അറിയിച്ചിരുന്നു. ഏറ്റവും മികച്ച മാര്‍ക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ മാര്‍ക്കിന്റെ ശാരാശരിയായിരിക്കും റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിര്‍ണയത്തിനായി എടുക്കുക.

Recommended Video

cmsvideo
WHO Acknowledges The Chance Of Airborne Spread Of The Corona Virus | Oneindia Malayalam

ഒന്നോ രണ്ടോ പരീക്ഷകള്‍ മാത്രം എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണല്‍ അസസ്മെന്റ് പരിഗണിച്ചായിരിക്കും മൂല്യനിര്‍ണയം. മാര്‍ക്ക് കുറവാണെന്ന് തോന്നുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷണല്‍ പരീക്ഷ നടത്താനുള്ള അവസരവും ലഭിക്കും. ഓപ്ഷണല്‍ പരീക്ഷ എഴുതുന്നവര്‍ക്ക് അതില്‍ നിന്ന് ലഭിക്കുന്ന മാര്‍ക്കായിരിക്കും അന്തിമമായി പരിഗണിക്കുകയെന്നും സിബിഎസ്ഇ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

English summary
CBSE Announced The 10th Class Exam Results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X