കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബയോളജിയില്‍ വിദ്യാര്‍ഥികളോടുള്ള സിബിഎസ്ഇ ചോദ്യം വിവാദമാകുന്നു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ബയോളജി ചോദ്യ പേപ്പറിലെ ചോദ്യം വിവാദമാകുന്നു. വിദ്യാര്‍ഥികളെ പൊതുവെ ബുദ്ധിമുട്ടിച്ച ചോദ്യപേപ്പറില്‍ ഏതു വിഭാഗത്തിന്റെ മൃതദേഹ സംസ്‌കണമാണ് മികച്ചതെന്നായിരുന്നു ചോദ്യം. സെക്ഷന്‍ ഡിയില്‍ വായു മലിനീകരണവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം.

വായു മലിനീകരണം തടയാന്‍ മൃതദേഹം അടക്കം ചെയ്യുന്നതാണോ ദഹിപ്പിക്കുന്നതാണോ നല്ലതെന്നായിരുന്നു ചോദ്യം. ബയോളജിയില്‍ ഇത്തരം ഒരു ചോദ്യം ആശാസ്യമാണോയെന്ന് അലോക് എന്നയാള്‍ എച്ച്ആര്‍ഡി മന്ത്രി പ്രകാശ് ജാദവേക്കറിനോട് ട്വിറ്ററില്‍ ചോദിച്ചു. സിബിഎസ്ഇ മൃതദേഹം അടക്കം ചെയ്യുന്നതാണോ പ്രോത്സാഹിപ്പിക്കുന്നതെന്നും അലോക് ചോദിക്കുന്നു.

cbse

അതേസമയം, ബയോളജിയില്‍ വായുമലിനീകരണവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അധ്യാപകര്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍ ചോദ്യങ്ങളും എന്‍സിഇആര്‍ടി പുസ്‌കത്തില്‍ നിന്നായിരുന്നു. രണ്ട് കാര്യങ്ങളെ അനലൈസ് ചെയ്യാനുള്ള ചോദ്യങ്ങള്‍ വിദ്യാര്‍ഥികളെ കുഴപ്പിച്ചെന്ന് അധ്യാപകര്‍ വ്യക്തമാക്കി. പ്രതീക്ഷിച്ച മാര്‍ക്ക് നേടാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞേക്കില്ലെന്നും അധ്യാപകര്‍ വിലയിരുത്തുന്നു.

പൊതുവിഷയത്തില്‍ ഊന്നിയുള്ള ചോദ്യങ്ങളായിരുന്നു കൂടുതലും വന്നതെന്ന് വിദ്യാര്‍ഥികളും പറഞ്ഞു. പാഠപുസ്തകം മാത്രം പഠിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ ഉത്തരം നല്‍കാന്‍ ബുദ്ധമുട്ടി. ചില ചോദ്യങ്ങളാകട്ടെ വളഞ്ഞവഴിയിലൂടെയുള്ളതുമായിരുന്നു. ചില ചോദ്യങ്ങള്‍ ഉപേക്ഷിക്കേണ്ടതായി വന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വളരെ വിഷമമുള്ളതാണ് ഇത്തവണത്തെ പരീക്ഷയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

English summary
CBSE biology students asked which is better, burial or cremation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X