Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിഎസ്ഇ പാഠ പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ സൗജന്യം

ദില്ലി: അധ്യയന വര്‍ഷം പകുതിയായലും പാഠ പുസ്തകങ്ങള്‍ ലഭിച്ചില്ലെന്ന പരാതികളാണ് നമ്മള്‍ കേള്‍ക്കുന്നത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി പാഠ പുസ്തകങ്ങളും പഠന സഹായികളും ഓണ്‍ലൈനില്‍ ഇനി സൗജന്യമായി ലഭിക്കും.

സിബിഎസ്ഇ സ്‌കൂളുകളിലേക്കുള്ള പാഠ പുസ്തകങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍ സൗജന്യമായി ലഭിക്കുമെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി പ്രഖ്യാപിച്ചു.

10-ebooks

കഴിഞ്ഞ മാസം മുതല്‍ എന്‍സിഇആര്‍ടി ബുക്കുകള്‍ ഓണ്‍ലൈനില്‍ ലഭ്യമായിരുന്നു, ബുക്കുകള്‍ ഓണ്‍ലൈനില്‍ ലഭിക്കുന്നതിന് മൊബൈല്‍ അപ്ലിക്കേഷനും സജ്ജമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സിബിഎസ്ഇ പുസ്തകങ്ങളും പഠന സഹായികളും വീഡിയോ ദൃശ്യങ്ങള്‍ സഹിതം കുട്ടികളില്‍ എത്തിക്കുന്നതിന് തീരിമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ ഭരണനിര്‍വ്വഹണത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതികള്‍ ഏര്‍പ്പെടുത്തുന്നതെന്നും നല്ല സമൂഹത്തെ വാര്‍ത്തെടുക്കുന്നത് കുട്ടികളില്‍ നിന്നാകണം എന്നത് കൊണ്ടാണ് വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നല്‍ നല്‍ക്കുന്നതെന്നും മന്ത്രി ചൂണ്ടികാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+