കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഎസ്ഇ എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ ഏപ്രില്‍ 22ന് പുനരാരംഭിക്കുന്നു, പ്രചാരണം വ്യാജം!!

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ ഭീതി പടര്‍ന്നതോടെ പരീക്ഷകളെല്ലാം മാറ്റിവെച്ചിരുന്നു. സിബിഎസ്ഇ പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെ പരീക്ഷകള്‍ ഏപ്രില്‍ 22ന് പുനരാരംഭിക്കുന്നുവെന്ന പ്രചാരണങ്ങളും സോഷ്യല്‍ മീഡിയില്‍ നടക്കുന്നു. ഏപ്രില്‍ 25 മുതല്‍ പരീക്ഷാ പേപ്പറുകള്‍ നോക്കി തുടങ്ങുമെന്നും പറയുന്നുണ്ട്. എന്നാല്‍ വാര്‍ത്താക്കുറിപ്പ് വ്യാജമാണ്. വിദ്യാര്‍ത്ഥികള്‍ ഇത് വിശ്വസിക്കരുതെന്നും സിബിഎസ്ഇ നിര്‍ദേശിക്കുന്നു. ഇത്തരമൊരു നിര്‍ദേശം ഇതുവരെ സിബിഎസ്ഇ പുറപ്പെടുവിച്ചിട്ടില്ല. നേരത്തെ ജാഗ്രതയുടെ ഭാഗമായി മാര്‍ച്ച് 19നും മാര്‍ച്ച് 31നും ഇടയിലുള്ള പരീക്ഷകള്‍ സിബിഎസ്ഇ മാറ്റിവെച്ചിരുന്നു. മാര്‍ച്ച് 18നായിരുന്നു ഈ ഉത്തരവ് പുറത്തിറങ്ങിയത്.

1

പരീക്ഷകള്‍ മാറ്റിവെച്ച വിവരം നേരത്തെ വാര്‍ത്താക്കുറിപ്പിലൂടെ സിബിഎസ്ഇ വിദ്യാര്‍ത്ഥികളെ അറിയിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ സിബിഎസ്ഇയുടെ വെബ്‌സൈറ്റ് വഴിയും വാര്‍ത്താക്കുറിപ്പിലൂടെയും അറിയുമെന്നും സിബിഎസ്ഇ പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥികളുടെ പഠന സംബന്ധമായ ക്ഷേമത്തിനാണ് ബോര്‍ഡ് പ്രാധാന്യം നല്‍കുന്നതെന്നും, കോവിഡിന്റെ ആശങ്കകള്‍ അകറ്റാനാണ് ഈ തീരുമാനമെന്നും നേരത്തെ സിബിഎസ്ഇ പറഞ്ഞിരുന്നു. ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ പാസാക്കുമെന്നും അതിന് പരീക്ഷയുടെ ആവശ്യമില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.

ഒമ്പതാം ക്ലാസ് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുമായി നിര്‍ദേശങ്ങളും നേരത്തെ സിബിഎസ്ഇ നല്‍കിയിരുന്നു. നിരവധി കേന്ദ്രീയ വിദ്യാലയങ്ങളും നവോദയ വിദ്യാലയങ്ങളും വിദേശത്തും ഇന്ത്യയിലുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ പലതും ഒമ്പതാം ക്ലാസിലേക്കും 11ാം ക്ലാസിലേക്കുമുള്ള പരീക്ഷകള്‍ നടത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രൊജക്ട് വര്‍ക്കുകള്‍, പിരീയോഡിക് ടെസ്റ്റുകള്‍, ഇടക്കാല പരീക്ഷകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഇവരെ അടുത്ത ക്ലാസിലേക്ക് പാസാക്കണം. ഇതില്‍ വിജയിക്കാത്തവര്‍ക്ക് ഓണ്‍ലൈനിലൂടെയോ ഓഫ്‌ലൈനിലൂടെയോ പരീക്ഷ നടത്തി ഇവര്‍ക്ക് വിജയിക്കാനുള്ള അവസരം ഒരുക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്.

പത്ത്, പന്ത്രണ്ടാം ക്ലാസ് കോവിഡിന്റെ പശ്ചാത്തലത്തില്‍ നടത്തുക ബുദ്ധിമുട്ടാണെന്ന് നേരത്തെ സിബിഎസ്ഇ അറിയിച്ചിരുന്നു. ഈ അവസരത്തില്‍ പുതിയ ഷെഡ്യൂള്‍ ഉണ്ടാക്കുക ബുദ്ധിമുട്ടാണ്. ഉന്നത വിദ്യാഭ്യാസ അധികൃതരുമായി ആലോചിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. പരീക്ഷ തുടങ്ങുന്നതിന് പത്ത് ദിവസം മുമ്പേ എല്ലാവരെയും അറിയിക്കുമെന്നും സിബിഎസ്ഇ പറഞ്ഞിരുന്നു. നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലെ സാഹചര്യങ്ങളും കൊറോണയും കണക്കിലെടുത്ത്, പ്രധാന വിഷയങ്ങളില്‍ മാത്രം പരീക്ഷ നടത്തിയാല്‍ മതിയെന്നാണ് ബോര്‍ഡ് തീരുമാനിച്ചത്. അതേസമയം പരീക്ഷ നടത്താനുള്ള സമയം ലഭിച്ചാല്‍ തന്നെ 29 വിഷയങ്ങളിലേക്ക് മാത്രമേ പരീക്ഷ നടത്തൂ എന്നും സിബിഎസ്ഇ പറഞ്ഞിരുന്നു.

English summary
cbse class 10, 12 exam resuming from april 22 is fake news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X