Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിഎസ്ഇ 10ാം ക്ലാസ്; മുന്നില്‍ പെണ്‍കുട്ടികള്‍; മലയാളികള്‍ നേട്ടമുണ്ടാക്കുന്നു

ദില്ലി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ വിജയശതമാനത്തില്‍ പെണ്‍കുട്ടികള്‍ മുന്നില്‍. 96.21 ആണ് ഇത്തവണത്തെ ആകെ വിജയശതമാനം. പെണ്‍കുട്ടികള്‍ 96.36 ശതമാനം വിജയം നേടിയപ്പോള്‍ ആണ്‍കുട്ടികളുടെ വിജയശതമാനം 96.11 ആണ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഫലം പുറത്തുവിട്ടത്.

കഴിഞ്ഞതവണ 97.32 ആയിരുന്നു വിജയതമാനം. ഇത്തവണ നേരിയ കുറവുണ്ടായി. തിരുവനന്തപുരം ഏരിയയാണ് ഇത്തവണ വിജയശതമാനത്തില്‍ മുന്നില്‍. 99.87 ശതമാനം വിദ്യാര്‍ഥികള്‍ തിരുവനന്തപുരം ഏരിയയില്‍ വിജയം നേടി. തൊട്ടു പിന്നിലുള്ള ചെന്നൈ 99.69 ശതമാനം വിജയം കരസ്ഥമാക്കി.

cbse-class-x-results

കാറ്റഗറി വിഭാഗത്തില്‍ കേന്ദ്ര ഗവര്‍മെന്റിന്റെ കീഴിലുള്ള നവോദയ വിദ്യാലയമാണ് മുന്നില്‍. 98.87 ശതമാനം. കേന്ദ്രീയ വിദ്യാലയയില്‍ 98.85 ആണ് വിജയശതമാനം. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ 97.72 ആണ് വിജയശതമാനം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 86.61 ശതമാനേപേരും വിജയിച്ചു. 14,91,293 വിദ്യാര്‍ഥികള്‍ ഇത്തവണ പരീക്ഷയെഴുതി. കഴിഞ്ഞതവണത്തേതിനേക്കാള്‍ 8.5 ശതമാനം വിദ്യാര്‍ഥികള്‍ കൂടുതല്‍.

കേരളത്തില്‍ കൂണുകള്‍ പോലെ സ്വകാര്യ സിബിഎസ്ഇ സ്‌കൂളുകള്‍ മുളച്ചുപൊന്തിയിട്ടും പഠന നിലവാരത്തില്‍ മുന്നിട്ടു നില്‍ക്കുന്നതായി പരീക്ഷാഫലം വ്യക്തമാക്കുന്നു. ഇത്തവണ തിരുവനന്തപുരം മേഖല മുന്നിലെത്തിയതോടെ സിബിഎസ്ഇ സ്‌കൂളുകളിലേക്ക് പുതിയവര്‍ഷവും വിദ്യാര്‍ഥികളുടെ ഒഴുക്കു തുടരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+