സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം ഞായറാഴ്ച, മോഡറേഷന്‍ മാര്‍ക്കോടെ പ്രഖ്യാപിക്കും
സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം ഞായറാഴ്ച അറിയാം. വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരീക്ഷാഫലം മെയ് 28നാണ് പ്രഖ്യാപിക്കുന്നത്.
ദില്ലി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം ഞായറാഴ്ച അറിയാം. വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരീക്ഷാഫലം മെയ് 28നാണ് പ്രഖ്യാപിക്കുന്നത്. മോഡറേഷന്‍ മാര്‍ക്കോടെയായിരിക്കും ഫലം പ്രഖ്യാപിക്കുന്നത്.
പ്ലസ്ടു ഫലം മെയ് 24ന് വരുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഡേറ്റ് നീട്ടി. cbse.nic.in, cbseresults.nic.in വെബ്‌സൈറ്റുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം അറിയാം.

മോഡറേഷന്‍ നിര്‍ത്തലാക്കണമെന്ന് ദില്ലി ഹൈക്കോടതി വിധിയോടെ പരീക്ഷാഫലം വൈകുമോയെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ കോടതി വിധി അനുസരിച്ച് മോഡറേഷന്‍ ഉള്‍പ്പെടുത്തിയാണ് ഞായറാഴ്ച ഫലപ്രഖ്യാപനം നടത്തുന്നത്.
പ്ലസ് വണ്‍ പരീക്ഷാഫലം രണ്ടാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ പറഞ്ഞു.












Click it and Unblock the Notifications