കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 83.4 % വിജയം, ഹൻസിക ശുക്ലയും കരിഷ്മ അറോറയും ഒന്നാമത്

Google Oneindia Malayalam News

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഹൻസിക ശുക്ലയ്ക്കും കരിഷ്മ അറോറയ്ക്കുമാണ് ഒന്നാം റാങ്ക്. ഇരുവരും 499 മാർക്ക് വീതം സ്വന്തമാക്കി. ഹൻസിക ശുക്ല ഗാസിയാബാദ് ദില്ലി പബ്ലിക് സ്കൂളിലെയും കരിഷ്മ അറോറ ഉത്തർപ്രദേശിലെ മുസാഫർനഗറിലുള്ള എസ്ഡി പബ്ലിക് സ്കൂളിലെയും വിദ്യാർത്ഥിനികളാണ്.

13 ലക്ഷം വിദ്യാർത്ഥികളാണ് രാജ്യത്താകമാനം പരീക്ഷയെഴുതിയത്. 83.4 ശതമാനം വിദ്യാർത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. സിബിഎസ്ഇ പരീക്ഷയിൽ തുടർച്ചയായ അഞ്ചാം വട്ടമാണ് പെൺകുട്ടികൾ ഒന്നാമതെത്തുന്നത്. 28 ദിവസങ്ങൾ കൊണ്ടാണ് ഇക്കുറി ഫല പ്രഖ്യാപനം പൂർത്തിയാക്കിയതെന്ന പ്രത്യേകതയുമുണ്ട്.

പെൺകുട്ടികളെ അധിക്ഷേപിച്ച മധ്യവയസ്കയുടെ കുഞ്ഞുടുപ്പിട്ട ഫോട്ടോ കുത്തിപ്പൊക്കി സോഷ്യൽമീഡിയ, വിമർശനംപെൺകുട്ടികളെ അധിക്ഷേപിച്ച മധ്യവയസ്കയുടെ കുഞ്ഞുടുപ്പിട്ട ഫോട്ടോ കുത്തിപ്പൊക്കി സോഷ്യൽമീഡിയ, വിമർശനം

exam

മേഖലാ അടിസ്ഥാനത്തിൽ തിരുവനന്തപുരമാണ് ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരത്ത് 98.2 ശതമാനവും ചെന്നൈയിൽ 92.93 ആണ് വിജയശതമാനം. പ്രത്യേക പരിഗണ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥിനികളിൽ രാജ്യത്ത് രണ്ടാം റാങ്ക് തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിലെ നിമ്മി വേദിനാണ്. 485 മാർക്ക് സ്വന്തമാക്കി. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മകൻ പുൾകിത് കെജ്രിവാൾ 96.4 ശതമാനം മാർക്ക് സ്വന്തമാക്കി.

മൂന്ന് പേർക്കാണ് രണ്ടാം റാങ്ക് ലഭിച്ചത്. ഗൗരങ്കി ചൗള(ഋഷികേശ്), ഐശ്വര്യ ( റായ്ബറേലി), ഭവ്യ ജിന്ദ്(ഹരിയാന) എന്നിവർ രണ്ടാം റാങ്ക് പങ്കിട്ടു. മൂന്ന് പേർക്കും 498 മാർക്ക് വീതം ലഭിച്ചു. 497 മാർക്കുമായി18 വിദ്യാർത്ഥിനികൾക്കാണ് ഇത്തവണ മൂന്നാം റാങ്ക് ലഭിച്ചത്. 2018നെക്കാൾ വിജയ ശതമാനത്തിൽ നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2018ൽ 83.01 ആയിരുന്നു വിജയ ശതമാനം.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
CBSE Class 12 Results 2019: Hansika Shukla, Karishma Arora top with 499 marks each
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X