കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു: 83.01 വിജയശതമാനം.... കൂടുതല്‍ വിജയശതമാനം തിരുവനന്തപുരത്ത്!!

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു

Google Oneindia Malayalam News

ദില്ലി: സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. 83.01 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം വര്‍ധിച്ചിട്ടുണ്ട്. 2017ല്‍ 82.02 ശതമാനമായിരുന്നു വിജയശതമാനം. അതേസമയം മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങളും പരീക്ഷാഫലത്തിലുണ്ട്. ഏറ്റവും കൂടുതല്‍ വിജയശതമാനം ഉള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 97.32 ശതമാനമാണ് ഇവിടെ പാസായത്. നോയ്ഡ സ്വദേശി മേഘ്‌ന ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. ഇവര്‍ 500ല്‍ 499 മാര്‍ക്ക് സ്വന്തമാക്കി. രണ്ടാം സ്ഥാനം അനുഷ്‌ക ചന്ദ്രയ്ക്കാണ്. ഇവര്‍ 99.6 ശതമാനം മാര്‍ക്കുകള്‍ സ്വന്തമാക്കി. അതേസമയം മൂന്നാം സ്ഥനത്ത് ഏഴുപേരുണ്ട്. ഇവര്‍ക്കെല്ലാം ഒരേമാര്‍ക്കാണ്.

1

ഭിന്നശേഷിക്കാരില്‍ പാലക്കാട് ജില്ലയിലെ ഗണേശിനാണ് ഒന്നാം സ്ഥാനം. ഏറ്റവുമധികം വിജയശതമാനമുള്ള രണ്ടാമത്തെ സ്ഥലം ചെന്നൈയാണ്. ദില്ലിയാണ് മൂന്നാം സ്ഥാനത്ത്. ചെന്നൈയ്ക്ക് 93.87ഉം ദില്ലിക്ക് 89ഉം ശതമാനമാണ് ഉള്ളത്. 11 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി നടന്ന പരീക്ഷ എഴുതിയത്. അതേസമയം പെണ്‍കുട്ടികള്‍ക്കാണ് ഇത്തവണ വിജയശതമാനം കൂടുതല്‍. പെണ്‍കുട്ടികളുടെ വിജയശതമാനം 88.31 ആണ്. ആണ്‍കുട്ടികളുടേത് 78.99 ആണ്. ഇന്ത്യക്ക് പുറത്ത് പരീക്ഷയെഴുതിയ 15674 വിദ്യാര്‍ത്ഥികളില്‍ 14881 വിദ്യാര്‍ത്ഥികള്‍ പാസായി. പത്താം ക്ലാസ് ഫലം രണ്ടുദിവസത്തിനുള്ളില്‍ വരുമെന്നാണ് സൂചന. മൂല്യനിര്‍ണയം പൂര്‍ത്തിയായതായി സിബിഎസ്ഇ അറിയിച്ചു.

മോദിക്ക് വെല്ലുവിളികളില്ല... പ്രധാനമന്ത്രി പദം നഷ്ടമാവില്ല!! ജനപ്രീതി ഇടിഞ്ഞെന്ന് സിഎസ്ഡിഎസ് സര്‍വേ!മോദിക്ക് വെല്ലുവിളികളില്ല... പ്രധാനമന്ത്രി പദം നഷ്ടമാവില്ല!! ജനപ്രീതി ഇടിഞ്ഞെന്ന് സിഎസ്ഡിഎസ് സര്‍വേ!

2019ലും മോദി തരംഗം ആവര്‍ത്തിക്കും... സീറ്റുകള്‍ വര്‍ധിക്കും, 55 ശതമാനം സംതൃപ്തര്‍, ബിജെപി തന്നെ...2019ലും മോദി തരംഗം ആവര്‍ത്തിക്കും... സീറ്റുകള്‍ വര്‍ധിക്കും, 55 ശതമാനം സംതൃപ്തര്‍, ബിജെപി തന്നെ...

English summary
CBSE class 12 results announced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X