സിബിഎസ്ഇ 12ാം ക്ലാസ് ടേം 1 പരീക്ഷ ഫലങ്ങള്‍ അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കും; അറിയേണ്ട കാര്യങ്ങള്‍
ദില്ലി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ ( സി ബി എസ് ഇ ) 12ാം ക്ലാസ് ടേം 1 ബോര്‍ഡ് ഫലങ്ങള്‍ അടുത്ത ആഴ്ച പുറത്തുവരാന്‍ സാധ്യത. 12ാം ക്ലാസ് പരീക്ഷയ്ക്കുള്ള സിബിഎസ്ഇ ടേം 1 ബോര്‍ഡ് ഫലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന എല്ലാ ഉദ്യോഗാര്‍ത്ഥികളും ഔദ്യോഗിക വെബ്സൈറ്റുകള്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ സി ബി എ സ് ഇ നിര്‍ദ്ദേശിക്കുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബോര്‍ഡ് സി ബി എസ ്ഇ 12 ക്ലാസ് ടേം 1 ബോര്‍ഡ് മാര്‍ക്ക് ഷീറ്റ് നേരിട്ട് സ്‌കൂളിന് നല്‍കാനാണ് സാധ്യത. അതേസമയം, ബോര്‍ഡ് അധികൃതരില്‍ നിന്ന് ഇതേക്കുറിച്ചുള്ള ഔദ്യോഗിക വിവരത്തിനായി കാത്തിരിക്കുകയാണ്.

സി ബി എസ് ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ക്ക് പുറമെ, ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ് എം എസ് സേവനം, ഡിജിലോക്കര്‍, ഉമാംഗ് എന്നിവ വഴി അവരുടെ 12-ാം ക്ലാസ് ടേം 1 ബോര്‍ഡ് ഫലം പരിശോധിക്കാനും കഴിയും. അതേസമയം, സി ബി എസ് ഇ പത്താം ക്ലാസ് ടേം 1 ഫലം മാര്‍ച്ച് 11 ന് പ്രഖ്യാപിച്ചിരുന്നു. കൊവിഡ് സാഹചര്യവും അതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും കണക്കിലെടുത്ത്, സി ബി എസ് ഇ 2021 - 22 അക്കാദമിക് വര്‍ഷത്തെ പരിക്ഷകള്‍ രണ്ട് ടേമുകളിലായിട്ടാണ് നടത്തുന്നത്. ആദ്യ ടേം 2021 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടന്നപ്പോള്‍, രണ്ടാം ടേം ഏപ്രില്‍ 26 മുതല്‍ നടക്കും.
ബോര്‍ഡ് നേരിട്ട് സി ബി എസ് ഇ പത്താം ക്ലാസ് മാര്‍ക്ക് ഷീറ്റുകള്‍ സ്‌കൂളുകളുമായി പങ്കിടുകയായിരുന്നു. സി ബി എസ ്ഇ ടേം 1 ബോര്‍ഡില്‍, ഏകദേശം 36 ലക്ഷം വിദ്യാര്‍ത്ഥികള്‍ 10, 12 ക്ലാസ് പരീക്ഷകള്‍ എഴുതിയിട്ടുണ്ട്.
ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകളുടെ ലിസ്റ്റ്
cbse.nic.in
cbse.gov.in
cbseresults.nic.in












Click it and Unblock the Notifications