സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു;99.37 ശതമാനം വിജയം
ദില്ലി; സിബിഎസ്ഇ 12ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു.9.37 ആണ് വിജയശതമാനം.12,96,318 കുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ആൺകുട്ടികളുടെ വിജയശതമാനം 99.13 ഉം പെൺകുട്ടികളുടെ വിജയശതമാനം 99.67 ഉം ആണ്. കേന്ദ്രീയ വിദ്യാലയങ്ങളും സിടിഎസ്എ സ്കൂളുകളും 100 ശതമാനം വിജയം നേടി.
70,004 കുട്ടികൾക്കാണ് 95 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചത്. 1,50,152 കുട്ടികൾ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി.കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പരീക്ഷ ഒഴിവാക്കി പ്രത്യേക മൂല്യനിർണ്ണയം വഴിയാണ് വിജയം നിർണയിച്ചത്.

10, 11 ക്ലാസുകളിലെ വാർഷികഫലവും 12 ലെ യൂണിറ്റ് ടെസ്റ്റ് / മിഡ്-ടേം / പ്രീ ബോർഡ് പരീക്ഷകളിലെ മാർക്കുകളായിരുന്നു മൂല്യനിർണയത്തിനായി പരിഗണിച്ചിരുന്നത്. 30:30:40 അനുപാതമാണ് പാലിച്ചത്. results.nic.in,cbseresults.nic.in
,cbse.nic.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭിക്കും.
മൂല്യനിർണ്ണയ രീതിയിലോ ലഭിക്കുന്ന മാർക്കുകളിലോ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്താൻ അനുകൂലമായ സാഹചര്യത്തിൽ പരീക്ഷ എഴുതാൻ അനുവദിക്കും.












Click it and Unblock the Notifications