കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യപേപ്പർ ചോർന്നു! സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കി...

സിബിഎസ്ഇ പത്താം ക്ലാസ് കണക്ക്, പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷകളാണ് റദ്ദാക്കിയത്.

Google Oneindia Malayalam News

ദില്ലി: ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് സിബിഎസ്ഇയുടെ രണ്ട് പരീക്ഷകൾ റദ്ദാക്കി. സിബിഎസ്ഇ പത്താം ക്ലാസ് കണക്ക്, പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷകളാണ് റദ്ദാക്കിയത്. ഈ രണ്ട് പരീക്ഷകൾ വീണ്ടും നടത്തുമെന്നും, പുതിയ പരീക്ഷ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ അറിയിച്ചു.

students

മാർച്ച് 28ന് നടന്ന സിബിഎസ്ഇ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചൊവ്വാഴ്ച മുതൽ പ്രചരിച്ചതായി നേരത്തെ പരാതി ഉയർന്നിരുന്നു. പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്സ് ചോദ്യപേപ്പറും ഇത്തരത്തിൽ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ട് പരീക്ഷകളും റദ്ദാക്കാൻ സിബിഎസ്ഇ തീരുമാനമെടുത്തത്. അതേസമയം, സിബിഎസ്ഇയുടെ പത്താം ക്ലാസ് സോഷ്യൽ സ്റ്റഡീസ്, പന്ത്രണ്ടാം ക്ലാസ് ബയോളജി ചോദ്യപേപ്പറുകളും ചോർന്നതായി ആരോപണമുയർന്നിട്ടുണ്ട്. എന്നാൽ ഈ രണ്ട് വിഷയങ്ങളെ സംബന്ധിച്ച് സിബിഎസ്ഇ പ്രതികരിച്ചിട്ടില്ല.

വിദ്യാർത്ഥികൾക്ക് 'ശ്വാസം വിടാം'! ഹയർ സെക്കൻഡറി ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്വിദ്യാർത്ഥികൾക്ക് 'ശ്വാസം വിടാം'! ഹയർ സെക്കൻഡറി ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

ചോദ്യപേപ്പർ ചോർന്നതിന്റെ പശ്ചാലത്തലത്തിൽ ചില രക്ഷിതാക്കളും അദ്ധ്യാപകരും ദില്ലി ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് പരീക്ഷ റദ്ദാക്കിയതായി സിബിഎസ്ഇ അറിയിച്ചത്. നേരത്തെ പന്ത്രണ്ടാം ക്ലാസിലെ അക്കൗണ്ടൻസി ചോദ്യപേപ്പർ ചോർന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും അതിൽ വാസ്തവമില്ലെന്നായിരുന്നു സിബിഎസ്ഇയുടെ പ്രതികരണം.

ഗർഭിണിയായ വിദ്യാർത്ഥിനിയെ ഡാൻസ് കളിപ്പിച്ചു! പഠനകാലത്ത് ഗർഭം ധരിക്കില്ലെന്ന് സത്യവാങ്മൂലം...ഗർഭിണിയായ വിദ്യാർത്ഥിനിയെ ഡാൻസ് കളിപ്പിച്ചു! പഠനകാലത്ത് ഗർഭം ധരിക്കില്ലെന്ന് സത്യവാങ്മൂലം...

ഹിന്ദു ദേവതകളെ അപമാനിച്ചെന്ന്... മോഡൽ എൻജിനീയറിങ് കോളേജിലെ വിവാദ മാഗസിൻ പിൻവലിച്ചു...ഹിന്ദു ദേവതകളെ അപമാനിച്ചെന്ന്... മോഡൽ എൻജിനീയറിങ് കോളേജിലെ വിവാദ മാഗസിൻ പിൻവലിച്ചു...

English summary
cbse to conduct re-examination of maths for class 10th and economics for class 12th.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X