കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലസ്ടു ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടില്ല: വാര്‍ത്ത നിഷേധിച്ച് സിബിഎസ്ഇ, പ്രചരിച്ചത് വ്യാജ വാര്‍ത്ത!!

Google Oneindia Malayalam News

ദില്ലി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നവെന്ന വാര്‍ത്ത നിഷേധിച്ച് സിബിഎസ്ഇ. അക്കൗണ്ടന്‍സിയുടെ ചോദ്യപ്പേപ്പര്‍ വാട്സ്ആപ്പ് വഴി ചോര്‍ന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവന്നിട്ടുള്ളത്. വ്യാഴാഴ്ച രാവിലെയോടെ ചോദ്യപ്പേപ്പര്‍ വാട്സ്ആപ്പ് വഴി വ്യാപകമായി പ്രചരിച്ചുവെന്നും പരീക്ഷയ്ക്ക് ഒരു ദിവസം മാത്രം അവശേഷിക്കെയാണ് സംഭവമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിബിഎസ്ഇ പുറത്തിറക്കിയ പ്രസ്താവനയിലാണ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ചിട്ടുള്ളത്. ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും പരീക്ഷാ കേന്ദ്രങ്ങളില്‍ ചോദ്യപ്പേപ്പറുകള്‍ സൂക്ഷിച്ചിട്ടുള്ള കവറുകളുടെ സീലുകള്‍ പൊട്ടിച്ചിട്ടില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കി.

പരീക്ഷ തടസ്സപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് വാട്സ്ആപ്പ് വഴി ചോദ്യപ്പേപ്പറുകള്‍ പ്രചരിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവിട്ടിട്ടുള്ളതെന്നും സിബിഎസ്ഇ പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം നീക്കങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സിബിഎസ്ഇ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സിബിഎസ്ഇ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിബിഎസ്ഇയുടെ പ്ലസ്ടു അക്കൗണ്ടന്‍സി ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സിബിഎസ്ഇ വിശദീകരണവുമായി രംഗത്തെത്തുന്നത്.

exam

സിബിഎസ്ഇയുടെ സെറ്റ്-2 പരീക്ഷാ ചോദ്യപ്പേപ്പറിനോട് സാമ്യമുള്ള ചോദ്യപ്പേപ്പറാണ് ചോര്‍ന്നിട്ടുള്ളതെന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ചോദ്യപ്പേപ്പര്‍ വാട്സ്ആപ്പ് വഴി ചോര്‍ന്നതായി ദില്ലി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയും സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ച വൈകിട്ട് മുതല്‍ തന്നെ ചോദ്യപ്പേപ്പര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയും ചെയ്തിരുന്നുവെന്നും വാര്‍ത്തകള്‍ ചൂണ്ടിക്കാണിക്കുന്നു. ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പരാതികള്‍ ലഭിച്ചതോടെ സംഭവം സ്ഥിരീകരിക്കാന്‍ ദില്ലി വിദ്യാഭ്യാസ മന്ത്രി സിബിഎസ്ഇയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ദില്ലിയിലെ രോഹിണിയില്‍ നിന്നാണ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

English summary
The CBSE Class 12 Accountancy exam's question paper was leaked this morning via messaging app WhatsApp.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X