സിബിഎസ്ഇ 10, 12 ക്ലാസുകളുടെ 2024ലെ പരീക്ഷ തീയതി പ്രഖ്യാപിച്ചു; ഫെബ്രുവരിയിൽ തുടങ്ങും; വിശദവിവരങ്ങൾ
സിബിഎസ്ഇ 2024 ലെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. 2024 ലെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ഫെബ്രുവരി 15 മുതൽ നടത്തും. 2024 സെഷൻ പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് cbse.gov.in, cbse.nic.in. ൽ സർക്കുലർ പരിശോധിക്കാം.
"2024 ഫെബ്രുവരി 15 മുതൽ 2024 പരീക്ഷകൾ നടത്താൻ ബോർഡ് തീരുമാനിച്ചു," സിബിഎസ്ഇ ഫല വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. പരീക്ഷാ തീയതി: ഫെബ്രുവരി 15, 2024, അഡ്മിറ്റ് കാർഡ്: ഫെബ്രുവരി 2024, ഫല പ്രഖ്യാപനം (താൽക്കാലികം): മെയ് 2024, പ്രായോഗിക പരീക്ഷ: ഫെബ്രുവരി 2024

അതേസമയം, 2023 മെയ് 12 ന് സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ഫലങ്ങൾ ഇന്ന് പുറത്തുവിട്ടിരുന്നു. ഈ വർഷം, 12-ാം ക്ലാസിലെ മൊത്തത്തിലുള്ള വിജയശതമാനം 87.33 ശതമാനമാണ്. കഴിഞ്ഞ വർഷം ഇത് 97.71 ശതമാനമാണ്. പത്താം ക്ലാസിലെ വിജയശതമാനം 2023ൽ 93.12 ശതമാനമായിരുന്നു. 99.91 ശതമാനം വിജയം നേടി പ്ലസ്ടു വിഭാഗത്തിൽ തിരുവനന്തപുരം മേഖല ഒന്നാമതെത്തി. 78.05 ശതമാനമുള്ള പ്രയാഗ്‍രാജ് ആണ് മേഖലാടിസ്ഥാനത്തിൽ പിന്നിൽ.
ഫലം cbseresults.nic.in, results.cbse.nic.in, cbse.nic.in, cbse.gov.in, results.gov.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് ലഭിക്കും. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഫലം വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം ഡൗൺലോഡ് ചെയ്തെടുത്ത് വെക്കാം. മാർക്ക് ഷീറ്റിന്റെയും സർട്ടിഫിക്കറ്റുകളുടെയും ഹാർഡ് കോപ്പി അതത് സ്‌കൂളുകൾ പിന്നീട് വിതരണം ചെയ്യും. സി ബി എസ് ഇ പ്ലസ് ടു പരീക്ഷ ഫെബ്രുവരി 14 ന് ആരംഭിച്ച് ഏപ്രിൽ 5 ന് ആയിരുന്നു അവസാനിച്ചത്. സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15 മുതൽ മാർച്ച് 21 വരെയാണ് നടന്നത്.












Click it and Unblock the Notifications