കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഎസ്ഇ പ്ലസ്ടു, പത്ത് പരീക്ഷകള്‍ റദ്ദാക്കി

Google Oneindia Malayalam News

ദില്ലി: സിബിഎസ്ഇ പ്ലസ്ടു, പത്ത് പരീക്ഷകള്‍ റദ്ദാക്കി. തീരുമാനം കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ജൂലൈ 1 മുതല്‍ 15 വരെ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകളാണ് റദ്ദാക്കിയത്.

സിബിഎസ്ഇക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് നിലപാട് സുപ്രീംകോടതിയെ അറിയിച്ചത്. സാഹചര്യം അനുകൂലമാണെങ്കില്‍ റദ്ദാക്കിയ പരീക്ഷകള്‍ നടത്താനാണ് തീരുമാനം. അങ്ങനെയാണെങ്കില്‍ പരീക്ഷ എഴുതണോ വേണ്ടയോയെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതിയില്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു,

Recommended Video

cmsvideo
അദ്ധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്താല്‍ കടുത്ത നടപടി | Oneindia Malayalam
EXAM

മഹാരാഷ്ട്ര, ദില്ലി, ഒഡിഷ എന്നീ സംസ്ഥാനങ്ങള്‍ പരീക്ഷകള്‍ നടത്താനാവില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ജൂലൈ 1 മുതല്‍ 12 വരെ പരീക്ഷകള്‍ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ്-19 പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം മാറ്റിയത്.

ഈ സാഹചര്യത്തില്‍ പരീക്ഷകള്‍ ഉപേക്ഷിച്ച് ഇന്റേര്‍ണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്നാണ് ഹരജിക്കാര്‍ മുന്നോട്ട് വെക്കുന്ന ആവശ്യം. പരീക്ഷ നടത്തിപ്പ് പ്രായോഗികമല്ലെന്ന് സിബിഎസ്‌സിയും വിലയിരുത്തി. പരീക്ഷ നടത്താനുള്ള സാഹചര്യമില്ലെന്നും സിബിഎസ്‌സി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

ഷംന കാസിം മാത്രമല്ല, തട്ടിപ്പില്‍പ്പെട്ടത് മോഡലും സീരിയല്‍ താരവും വരെ, സ്വകാര്യ നമ്പര്‍ കിട്ടി?ഷംന കാസിം മാത്രമല്ല, തട്ടിപ്പില്‍പ്പെട്ടത് മോഡലും സീരിയല്‍ താരവും വരെ, സ്വകാര്യ നമ്പര്‍ കിട്ടി?

 ആണ്‍കുട്ടിയെ പ്രതീക്ഷിച്ച ജനത്തിന് കിട്ടിയത് 5 പെണ്‍കുട്ടികളെ; കടുത്ത സ്ത്രീവിരുദ്ധത; ക്ഷമാപണം ആണ്‍കുട്ടിയെ പ്രതീക്ഷിച്ച ജനത്തിന് കിട്ടിയത് 5 പെണ്‍കുട്ടികളെ; കടുത്ത സ്ത്രീവിരുദ്ധത; ക്ഷമാപണം

നഗ്ന ശരീരത്തിലെ ചിത്രം വര: രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാൻ പോലീസ്! കൊച്ചിയിലെ ഫ്ളാറ്റിൽ പോലീസ് സംഘം!നഗ്ന ശരീരത്തിലെ ചിത്രം വര: രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാൻ പോലീസ്! കൊച്ചിയിലെ ഫ്ളാറ്റിൽ പോലീസ് സംഘം!

English summary
CBSE Exams for class 10 and 12 schedule for July 1-15 has been cancelled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X