സിബിഎസ്ഇ പരീക്ഷകള്‍ ഓഫ്‌ലൈനായി തുടരും, ഓണ്‍ലൈന്‍ ആക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി
ദില്ലി: സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം സുപ്രീം കോടതി തള്ളി. പരീക്ഷ ഓഫ്‌ലൈനായി തന്നെ നടത്തണമെന്ന് സുപ്രീം കോടതി അറിയിച്ചു. ഹര്‍ജി തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് വര്‍ഷം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നനെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കഴിഞ്ഞ തവണ ഇടപെട്ടത് കൊവിജ് രൂക്ഷമായതിനാലാണെന്നും കോടതി അറിയിച്ചത്.
ഇത്തരം ഹർജികൾ കോടതിയിലെത്തുമ്പോൾ പരീക്ഷകൾ മാറ്റിവയ്ക്കുമെന്നോ റദ്ദാക്കുമെന്നോ ഉള്ള തെറ്റായ പ്രതീക്ഷ വിദ്യാർത്ഥികൾക്ക് ഉണ്ടാകും. നൽകുന്നു. ബോർഡ് അധികൃതർ ഇതിനകം തന്നെ തീയതികൾ പ്രഖ്യാപിക്കുകയും മറ്റു തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യുന്നുണ്ട്. പരീക്ഷയുടെ മുഴുവൻ ചിത്രം തെളിഞ്ഞ ശേഷവും ഹർജിക്കാർക്ക് എന്തെങ്കിലും തരത്തിൽ ആശങ്കകളുണ്ടെങ്കിൽ അപ്പോൾ സുപ്രീംകോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.












Click it and Unblock the Notifications