Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിഎസ് ഇ പരീക്ഷ,അധിക സമയം നല്‍കും

Exam
നാഗ്പൂര്‍: ഓപ്പണ്‍ ബുക്ക് എക്‌സാമിന് വേണ്ടി സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് 30 മിനിട്ട് അധികം നല്‍കുന്നു. ഒന്‍പത്, പ്ളസ് വണ്‍ ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് വര്‍ഷാവസാന പരീക്ഷയോട് അനുബന്ധിച്ച് ഓപ്പണ്‍ ടെക്‌സറ്റ് ബേസ്ഡ് അസെസ്‌മെന്റ് (OTBA) നടത്തുന്നത്. ഇത് ആദ്യമായാണ് സിബിഎസിഇ ഇത്തരമൊരു രീതി പരീക്ഷകളില്‍ പ്രയോഗിയ്ക്കുന്നത്. മാര്‍ച്ച് 2014 ന് നടക്കുന്ന പരീക്ഷയിലാണ് OTBA ഉള്‍പ്പെടുത്തുക. ചോദ്യങ്ങളുടെ എണ്ണം മുന്‍വര്‍ഷങ്ങളിലേത് പോലെയായിരിയ്ക്കും.

പതിവ് ചേദ്യങ്ങള്‍ക്ക് പുറമെയായിരിയ്ക്കും OBTA ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുകയെന്ന് സിബിഎസ്ഇ ഡയറക്ടര്‍ സാധന പരഷാര്‍ പറഞ്ഞു. അതിനാല്‍ തന്നെ മൂന്ന് മണിയ്ക്കൂര്‍ ഉള്ള പരീക്ഷകള്‍ മൂന്നര മണിയ്ക്കൂറായി മാറ്റും. എല്ലാ വിഷയങ്ങള്‍ക്കും പുസ്തകാധിഷ്ഠിത വിലയിരുത്തല്‍ ഉണ്ടായിരിയ്ക്കും. ചോദ്യപേപ്പര്‍ വായിക്കുന്നതിന് അനുവദിയ്ക്കുന്ന 15 മിനിട്ടിന് പുറമെയാണ് 30മിനിട്ട് അനുവദിയ്ക്കുന്നത്.

ഒന്‍പത്, പ്ളസ് വണ്‍ എന്നീ ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് OBTA നടപ്പിലാക്കുന്നത്. ഇംഗളീഷ്, ഹിന്ദി, ഗണിതം, ശാസ്ത്രം, സോഷ്യല്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങളിലാണ് ഒന്‍പതാം കഌസുകാര്‍ക്ക് ഒബിടിഎ പരീക്ഷയുണ്ടാവുക. പ്ളസവണ്‍ വിദ്യാര്‍ഥികള്‍ക്ക് ഭൂമിശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, ബയോളജി എന്നീ വിഷയങ്ങളിലും പരീക്ഷയുണ്ടാകും.മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ടെക്സ്റ്റ് മെറ്റീരിയല്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+