പര്‍ദ്ദ വേണ്ട, കയ്യില്‍ ചരടും രക്ഷയും വേണ്ട... സിബിഎസ്ഇ ചിരിപ്പിച്ച് കൊല്ലും....
നിങ്ങളുടെ ആവശ്യം സി ബി എസ് ഇക്ക് അനാവശ്യമായിരിക്കും എന്ന് ജഗതി ശ്രീകുമാറിന്റെ ഡയലോഗ് ആവര്‍ത്തിക്കുകയേ തരമുള്ളൂ. അത്രയ്ക്കും വിചിത്രമായ നിര്‍ദേശങ്ങളാണ് സി ബി എസ് ഇ അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാന്‍ വരുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്.

കോപ്പിയടി തടയാനാണ് എന്ന് പറഞ്ഞ് സി ബി എസ് ഇ നിരോധിച്ച സാധനങ്ങളില്‍ കൈയ്യില്‍ കെട്ടുന്ന ചരട് മുതല്‍ മൂക്കുത്തി വരെയുണ്ട് എന്നതാണ് ഏറ്റവും മാരകം. കയ്യില്‍ പൂജിച്ച ചരട് കെട്ടി വരുന്നവര്‍ക്ക് കിട്ടുന്ന 'ദൈവിക സഹായം' ഇനി ഉണ്ടാകില്ലല്ലോ എന്ന ആശ്വാസത്തിലാണ് ചിലര്‍. എന്നാല്‍ ഹെയര്‍പിന്ന് പോലും കുത്താതെ പരീക്ഷ എഴുതാന്‍ വരുന്നത് കുറച്ച് കഷ്ടമെന്ന് വേറെ ചിലര്‍.
ജൂലൈ 25 നാണ് പരീക്ഷ. കാണൂ സി ബി എസ് ഇയുടെ വിചിത്രമായ മാര്‍ഗനിര്‍ദേശങ്ങള്‍.

പതിവ് പോലെ പര്‍ദ്ദയുണ്ട്
കോപ്പിയടി വിവാദത്തെ തുടര്‍ന്ന് നിര്‍ദേശിക്കപ്പെട്ട പുതിയ ഡ്രസ് കോഡില്‍ പര്‍ദ്ദയും ശിരോവസ്ത്രവും ഹെയര്‍ പിന്നും നിരോധിച്ചിട്ടുണ്ട്. ഫുള്‍കൈ ഷര്‍ട്ടുകളും പരീക്ഷാ ഹാളില്‍ അനുവദനീയമല്ല.

അത് ഓക്കെ, പക്ഷേ ഇത്?
ഷൂസ് ധരിച്ചുപോലും പരീക്ഷാ ഹാളില്‍ വരാന്‍ പാടില്ല. മൂക്കുത്തിയടക്കമുള്ള ആഭരണങ്ങള്‍ നിരോധിച്ചിരിക്കുന്നു. വലിയ ബട്ടണുകളുള്ള വസ്ത്രങ്ങള്‍, ബെല്‍റ്റ്, തൊപ്പി, പേന, പെന്‍സില്‍, മൊബൈല്‍ ഫോണ്‍, വെള്ളക്കുപ്പി എന്നിവയും പരീക്ഷാ ഹാളില്‍ കൊണ്ടുവരാന്‍ അനുവാദമില്ല

പൂജയും പ്രാര്‍ഥനയും പുറത്ത്
കയ്യില്‍ ജപിച്ചുകെട്ടിയ രക്ഷയും ചരടും വിശ്വസിച്ച് പരീക്ഷയ്‌ക്കെത്തുന്നവരും കുടുങ്ങും. ഇതൊന്നും പാടില്ല എന്നാണ് നിര്‍ദേശം. പഠിച്ചാലേ കാര്യമുള്ളൂ. അമാനുഷ ശക്തികളാരും കൂട്ടിനുണ്ടാകില്ല എന്ന് സാരം.

ഭാഗ്യം ഹാള്‍ടിക്കറ്റിന് വിലക്കില്ല
അരക്കൈ ഷര്‍ട്ട്, ടീ ഷര്‍ട്ട്, കുര്‍ത്ത, സാധാരണ ചെരുപ്പ് എന്നിവ ധരിച്ച് വേണം വിദ്യാര്‍ഥികള്‍ പരീക്ഷക്കെത്താനാണ് സി ബി എസ് ഇയുടെ നിര്‍ദ്ദേശം. അല്ലാത്തവരെ പരീക്ഷാ ഹാളില്‍ കയറ്റുന്ന പ്രശ്‌നമേ ഇല്ല.

എന്നാലതൊന്ന് കാണണമല്ലോ
സി ബി എസ് ഇയുടെ നിര്‍ദേശം കനത്ത പ്രതിഷേധം വരുത്തിവെച്ചുകഴിഞ്ഞു. ശിരോവസ്ത്രം ധരിച്ച് തന്നെ പരീക്ഷക്കെത്തുമെന്നാണ് വിദ്യാര്‍ഥിനികളില്‍ പറയുന്നത്. ഇത് തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് എന്നും ഒഴിവാക്കുന്ന പ്രശ്‌നമില്ല എന്നുമാണ് ഇവരുടെ പക്ഷം

എന്തിനാണീ ഒരുക്കങ്ങള്‍
അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ കോപ്പിയടി നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീം കോടതി പരീക്ഷ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പുതിയ പരീക്ഷ നടത്താന്‍ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍ കരുതലുകളാണത്രേ ഇത്.












Click it and Unblock the Notifications