കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യപ്പേപ്പര്‍ വിറ്റത് 35,000 രൂപയ്ക്ക്, ആറു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍, അധ്യാപകരെയും സംശയം!!

സംഭവത്തില്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള ആറുവിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

Google Oneindia Malayalam News

ദില്ലി: സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ദില്ലിയില്‍ 1000 പേരെങ്കിലും ഈ ചോദ്യപേപ്പര്‍ നേരത്തെ കണ്ടിട്ടുണ്ടെന്നാണ് സൂചന. 35000 രൂപയ്ക്കാണ് ഈ ചോദ്യപ്പേപ്പര്‍ വിറ്റിരുന്നത്. തുച്ഛ വരുമാനമുള്ള പലരും ഈ തുക നല്‍കി ചോദ്യപ്പേപ്പര്‍ വാങ്ങിയതായി പോലീസ് പറയുന്നു. അതേസയമം ക്രമേണ ഈ തുക കുറഞ്ഞുവന്നു. പലരും ചോദ്യപ്പേപ്പറിന്റെ ഫോട്ടോകോപ്പിയെടുത്ത വിറ്റിരുന്നതായി പോലീസ് കണ്ടെത്തി. ഇതോടെയാണ് ചോദ്യപ്പേപ്പര്‍ കൂടുതല്‍ പേരിലേക്ക് എത്തിയത്. അന്വേഷണ സംഘം കോച്ചിംഗ് സെന്ററുകളില്‍ വ്യാപകമായി പരിശോധനയും നടത്തുന്നുണ്ട്.

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: പ്രതിയെ അറസ്റ്റ് ചെയ്തു, ചോര്‍ത്തിയത് കോച്ചിംഗ് സെന്റര്‍ ഉടമ!!ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: പ്രതിയെ അറസ്റ്റ് ചെയ്തു, ചോര്‍ത്തിയത് കോച്ചിംഗ് സെന്റര്‍ ഉടമ!!

1

ഇത്രയും സുരക്ഷയോടെ കൊണ്ടുവന്ന ചോദ്യപ്പേപ്പര്‍ എങ്ങനെയാണ് ചോര്‍ന്നതെന്ന് പോലീസിന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള ആറുവിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 30 പേരെ ഇപ്പോള്‍ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തുവരികയാണ്. ഇവരില്‍ നിന്നാണ് ചോദ്യപ്പേപ്പര്‍ വാങ്ങിയ വില മനസിലാക്കാന്‍ സാധിച്ചത്. എന്നാല്‍ എത്ര പേര്‍ ചോദ്യപ്പേപ്പര്‍ വാങ്ങിയിട്ടുണ്ടെന്ന് അറിയില്ല. അതേസമയം 5000 രൂപയ്ക്ക് വരെ ചോദ്യപ്പേപ്പര്‍ വാങ്ങിയവര്‍ ഉണ്ടെന്നാണ് സൂചന. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ട്യൂഷന്‍ ടീച്ചര്‍മാര്‍ എന്നിവരെ പ്രത്യേകം ചോദ്യം ചെയ്യുന്നുണ്ട്. 10 കുട്ടികള്‍ക്ക് വ്യത്യസ്ത കോണ്‍വെന്റ് സ്‌കൂളുകളില്‍ നിന്നാണ് ചോദ്യപ്പേപ്പറിന്റെ കോപ്പി ലഭിച്ചത്.

2

കഴിഞ്ഞ ദിവസം അറസ്റ്റിലായ കോച്ചിംഗ് സെന്റര്‍ ഉടമ വിക്കിയില്‍ ചോദ്യപ്പേപ്പറിന്റെ പകര്‍പ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. ചോദ്യപ്പേപ്പര്‍ വിതരണം ചെയ്ത വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനും പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇവരാണ് ചോദ്യപ്പേപ്പര്‍ വിതരണത്തിന് ചുക്കാന്‍ പിടിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും കോണ്‍ഗ്രസും രംഗത്തുണ്ട്. ഇതേ തുടര്‍ന്ന് മാനവ വിഭവശേഷി മന്തിര പ്രകാശ് ജാവ്‌ദേക്കറുടെ വസതിക്ക് സമീപം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണിത്. ചോദ്യപ്പേപ്പര്‍ സംരക്ഷഇക്കാന്‍ സാധിക്കാത്തവര്‍ എങ്ങനെ രാജ്യത്തെ സംരക്ഷിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ ചോദിച്ചു.

സിബിഎസ്ഇയുടെ എല്ലാ ചോദ്യപേപ്പറുകളും ചോർന്നതായി വിദ്യാർത്ഥികൾ! എല്ലാ പരീക്ഷകളും വീണ്ടും നടത്തണം...സിബിഎസ്ഇയുടെ എല്ലാ ചോദ്യപേപ്പറുകളും ചോർന്നതായി വിദ്യാർത്ഥികൾ! എല്ലാ പരീക്ഷകളും വീണ്ടും നടത്തണം...

ബീഹാറില്‍ വര്‍ഗീയ സംഘര്‍ഷം കത്തിപ്പടരുന്നു, പ്രതിമ തകര്‍ത്തു, രണ്ട് വിഭാഗങ്ങള്‍ ഏറ്റുമുട്ടി!!ബീഹാറില്‍ വര്‍ഗീയ സംഘര്‍ഷം കത്തിപ്പടരുന്നു, പ്രതിമ തകര്‍ത്തു, രണ്ട് വിഭാഗങ്ങള്‍ ഏറ്റുമുട്ടി!!

English summary
cBSE papers were sold to parents for Rs 35000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X