കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; കൂടുതല്‍ വിജയശതമാനം തിരുവനന്തപുരം മേഖലയില്‍

Google Oneindia Malayalam News

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 88.78 ആണ് രാജ്യത്തെ വിജയ ശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ചര ശതമാനം വിജയം ഉയര്‍ന്നു. ഉയർന്ന വിജയശതമാനം തിരുവനന്തപുരം മേഖലയിലാണ് 97.67 ശതമാനം. എന്‍സിആര്‍ മേഖലയില്‍ 94.39 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. സിബിഎസ്ഇ ഔദ്യോഗിക വെബ്‌സൈറ്റില്‍ (cbseresults.nic.in) ഫലം ലഭ്യമാവും.

പ്രതീക്ഷിച്ചതിലും രണ്ട് ദിവസം നേരത്തെയാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പൂര്‍ത്തിയാക്കാനാവാത്ത പരീക്ഷകള്‍ ഉപേക്ഷിക്കുകയാണെന്നും ഈ മാസം പതിനഞ്ചിനകം ഫലം പ്രഖ്യാപിക്കുമെന്നും ജൂണ്‍ 26 ന് സിബിഎസ്ഇ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

Recommended Video

cmsvideo
മുഖ്യനെ താഴെയിറക്കാന്‍ കച്ചകെട്ടി കോണ്‍ഗ്രസ് | Oneindia Malayalam
 sslc

ഒരേ രീതിയിലാണ് സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്സാസുകളിലെ മൂല്യനിര്‍ണ്ണയം നടത്തുന്നത്. മുഴുവൻ വിഷയവും എഴുതിയവർക്ക് അതിനനുസരിച്ചു മാർക്കു നൽകും. മൂന്നില്‍ കൂടുതല്‍ പരീക്ഷകള്‍ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച മാര്‍ക്ക് നേടിയ മൂന്ന് വിഷയങ്ങളുടെ ശരാശരി മാര്‍ക്കാണ് റദ്ദാക്കിയ പരീക്ഷകള്‍ക്ക് നല്‍കുക. മൂന്നു പരീക്ഷ മാത്രം എഴുതിയവർക്ക് ഏറ്റവും മികച്ച മാർക്കു ലഭിച്ച രണ്ടു വിഷയങ്ങൾക്കു ലഭിച്ച മാർക്ക് പരീക്ഷ റദ്ദാക്കിയ വിഷയങ്ങള്‍ക്ക് നല്‍കും.

വീണ്ടും ഗെഹ്ലോട്ട് മാജിക്, പൈലറ്റ് ക്യാംപിനെ പിളർത്തി! ഗെഹ്ലോട്ടിന് പിന്നിൽ അണിനിരന്ന് 102 എംഎൽഎമാർ!വീണ്ടും ഗെഹ്ലോട്ട് മാജിക്, പൈലറ്റ് ക്യാംപിനെ പിളർത്തി! ഗെഹ്ലോട്ടിന് പിന്നിൽ അണിനിരന്ന് 102 എംഎൽഎമാർ!

 രാജസ്ഥാനിലും ആശങ്ക; പാര്‍ട്ടിക്ക് മുന്നില്‍ പരിഹാര ഫോര്‍മുലയുമായി ശശി തരൂര്‍ എംപി രാജസ്ഥാനിലും ആശങ്ക; പാര്‍ട്ടിക്ക് മുന്നില്‍ പരിഹാര ഫോര്‍മുലയുമായി ശശി തരൂര്‍ എംപി

English summary
CBSE plus two 2020 results declared
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X