കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചുു,വിജയശതമാനം കുറഞ്ഞു;82% മാത്രം...

cbse.nic.in , cbseresults.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഫലമറിയാം.

Google Oneindia Malayalam News

ദില്ലി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു.മോഡറേഷൻ ഉൾപ്പെടെയുള്ള ഫലമാണ് പ്രഖ്യാപിച്ചത്. മോഡറേഷന്‍ സംബന്ധിച്ചുണ്ടായിരുന്ന തര്‍ക്കങ്ങള്‍ കാരണം ഫലപ്രഖ്യാപനം നീണ്ടുപോകുകയായിരുന്നു.

പരീക്ഷയെഴുതിയവരിൽ 82% പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷം 83% പേർ വിജയിച്ചിരുന്നു. 99.6% മാർക്ക് നേടിയ നോയിഡ അമിറ്റി ഇന്റർനാഷണൽ സ്കൂളിലെ രക്ഷ ഗോപാൽ ഒന്നാമതെത്തി. ചണ്ഡീഗഢ് ഡിഎവി സ്കൂളിലെ ഭൂമി സാവന്ത്(99.4%), ചണ്ഡീഗഢ് ഭവൻ വിദ്യാലയയിലെ ആദിത്യ ജെയിൻ(99.2%) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനം നേടിയത്.

സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.nic.in , cbseresults.nic.in എന്നിവയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഫലമറിയാം. സിബിഎസ്ഇയുടെ ചട്ടങ്ങള്‍ക്കനുസരിച്ചുള്ള മോഡറേഷനാണ് നല്‍കുക എന്നും, ബുദ്ധിമുട്ടുണ്ടാക്കിയ ചോദ്യങ്ങള്‍ക്ക് ഒരു പരിധിയിലേറെ മോഡറേഷന്‍ നല്‍കില്ലെന്നും സിബിഎസ്ഇ നേരത്തെ വ്യക്തമാക്കിയിരുന്നു.

student

മോഡറേഷന്‍ നിര്‍ത്തലാക്കാനുള്ള സിബിഎസ്ഇ തീരുമാനം നടപ്പിലാക്കരുതെന്നാണ് ദില്ലി ഹൈക്കോടതി ഉത്തവിട്ടിരുന്നത്. മോഡറേഷന്‍ ഇല്ലാതാക്കുമെന്ന സിബിഎസ്ഇ തീരുമാനം വിദ്യാര്‍ത്ഥികളെയും ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ കോടതി നടപടികളുമായി മുന്നോട്ട് പോയാല്‍ ഫലപ്രഖ്യാപനം അനന്തമായി നീളുമെന്ന് കരുതിയാണ് സിബിഎസ്ഇ ഇത്തവണയും മോഡറേഷനോടു കൂടി ഫലം പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.അതേസമയം, ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം മെയ് 29 തിങ്കളാഴ്ചയാണ് പ്രഖ്യാപിക്കുന്നത്.

English summary
cbse plus two exam result announced.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X