സിബിഎസ് ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു; കേരളം മുന്നില്‍
ദില്ലി: സിബിഎസ്ഇ (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷന്‍) പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 87.56 ശതമാനമാണ് വിജയം.
വിജയ ശതമാനത്തില്‍ കേരളമാണ് മുന്നില്‍ 95.42 ആണ് കേരളത്തിന്റെ വിജയശതമാനം. www.results.nic.in,www.cbseresults.nic.in, www.cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും. മൊബൈല്‍ സന്ദേശങ്ങളിലൂടെയും ഫലമറിയാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

10,40,368 കുട്ടികളാണ് ഇക്കുറി പരീക്ഷയെഴുതിയത്. ഇവരില്‍ 87.5 ശതമാനം പെണ്‍കുട്ടികളും 77.7 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു.
സി.ബി.എസ്. ഇ പത്താം ക്ലാസ് പരീക്ഷാഫലം മേയ് 27ന് പ്രഖ്യാപിക്കുമെന്നാണ് സി.ബി.എസ്.ഇ അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications