സിബിഎസ്ഇ പ്ലസ് ടു ഫലം പരീക്ഷാഫലം ഇനി വൈകില്ല!! ഉടന്‍ ഉണ്ടാവും....
ഹൈക്കോടതി വിധിയനുസരിച്ചുള്ള ഫലപ്രഖ്യാപനമായിരിക്കും ഇത്
ദില്ലി: സിബിഎസ്ഇയുടെ 12ാം ക്ലാസ് പരീക്ഷാഫലം ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് സൂചന. മോഡറേഷന്‍ വിഷയത്തില്‍ ദില്ലി ഹൈക്കോടതി വിധി അനുസരിച്ചുള്ള പ്രഖ്യാപനമായിരിക്കും ഇത്തവണ നടക്കുക. ശനിയാഴ്ച പ്രഖ്യാപിച്ചില്ലെങ്കില്‍ ഞായറാഴ്ച ഫലപ്രഖ്യാപനമുണ്ടാവും.

മോഡറേഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ടായിരുന്നതിനാല്‍ ഫലപ്രഖ്യാപനം വൈകിയേക്കുമെന്ന് നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു. മോഡറേഷന്‍ റദ്ദാക്കുന്ന തീരുമാനം പരീക്ഷ കഴിഞ്ഞ ശേഷമാണ് വന്നതെന്ന് ചൂണ്ടിക്കാട്ടി അതു നടപ്പാക്കുന്ന ദില്ലി ഹൈക്കോടതി തടയുകയായിരുന്നു. ഇതിനെതിരേ സുപ്രീം കോടതിയില്‍ അപ്പീല്‍ പോവേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിച്ചു.












Click it and Unblock the Notifications