കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ച; വിദ്യാർത്ഥികളടക്കം 12 പേർ പിടിയിൽ... പത്ത് വാട്സാപ്പ് ഗ്രൂപ്പുകൾ...

സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നേരത്തെ ദില്ലിയിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

Google Oneindia Malayalam News

ദില്ലി/റാഞ്ചി: സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജാർഖണ്ഡിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഒമ്പത് വിദ്യാർത്ഥികളെയും പോലീസ് പിടികൂടി. ഇവരെ ജുവൈനൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയതായും, സംഭവത്തിൽ പ്രത്യേക പോലീസ് സംഘം അന്വേഷണം നടത്തിവരികയാണെന്നും ജാർഖണ്ഡ‍ിലെ ഛാത്ര പോലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിൽ ജാതിയും മതവും ഇല്ലാത്ത കുട്ടികൾ ആയിരത്തിലധികം മാത്രം! പുതിയ കണക്കുകൾ പുറത്ത്...കേരളത്തിൽ ജാതിയും മതവും ഇല്ലാത്ത കുട്ടികൾ ആയിരത്തിലധികം മാത്രം! പുതിയ കണക്കുകൾ പുറത്ത്...

സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നേരത്തെ ദില്ലിയിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ദില്ലിയിലെ സ്വകാര്യ കോച്ചിങ് സെന്റർ ഉടമയായ വിക്കി എന്നയാളെയാണ് ദില്ലി പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാർത്ഥികളടക്കം അറുപതോളം പേരെയാണ് പോലീസ് ഇതുവരെ ചോദ്യം ചെയ്തത്. പത്ത് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് ചോദ്യപേപ്പർ പ്രചരിച്ചതെന്നും, കൂടുതൽപേർ സംഭവത്തിൽ ഉൾപ്പെട്ടതായും പോലീസ് കണ്ടെത്തിയിരുന്നു.

cbse

അതേസമയം, ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് ദില്ലിയിൽ ശനിയാഴ്ചയും വിദ്യാർത്ഥികൾ തെരുവിലിറങ്ങി. പ്രീത് വിഹാറിലെ സിബിഎസ്ഇ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച വിദ്യാർത്ഥികൾ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. ഇതേതുടർന്ന് പ്രീത് വിഹാർ വഴിയുള്ള ഗതാഗതവും തടസപ്പെട്ടു.

സിബിഎസ്ഇയുടെ എല്ലാ ചോദ്യപേപ്പറുകളും ചോർന്നതായി വിദ്യാർത്ഥികൾ! എല്ലാ പരീക്ഷകളും വീണ്ടും നടത്തണം... സിബിഎസ്ഇയുടെ എല്ലാ ചോദ്യപേപ്പറുകളും ചോർന്നതായി വിദ്യാർത്ഥികൾ! എല്ലാ പരീക്ഷകളും വീണ്ടും നടത്തണം...

ചോദ്യപേപ്പർ ചോർച്ചയിൽ സിബിഎസ്ഇയ്ക്ക് കാലിടറുന്നു! മലയാളി വിദ്യാർത്ഥി സുപ്രീംകോടതിയിൽ...ചോദ്യപേപ്പർ ചോർച്ചയിൽ സിബിഎസ്ഇയ്ക്ക് കാലിടറുന്നു! മലയാളി വിദ്യാർത്ഥി സുപ്രീംകോടതിയിൽ...

English summary
cbse question paper leak; 3 arrested and 9 minors detained in jharkhand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X