ചോദ്യപേപ്പർ ചോർച്ചയിൽ സിബിഎസ്ഇയ്ക്ക് കാലിടറുന്നു! മലയാളി വിദ്യാർത്ഥി സുപ്രീംകോടതിയിൽ...
മറ്റ് റീജിയണുകളിലെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം നടത്താൻ കോടതി നിർദേശിക്കണമെന്നും ഹർജിയിൽ പറയുന്നു.
ദില്ലി: സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ചയിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മലയാളി വിദ്യാർത്ഥി സുപ്രീംകോടതിയിൽ ഹർജി നൽകി. ചോദ്യപേപ്പർ ചോരാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് തൃപ്പുണിത്തുറ ചോയ്സ് പബ്ലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി രോഹൻ മാത്യുവാണ് സുപ്രീംകോടതിയെ സമീപിച്ചത്.
സിബിഎസ്ഇ പ്രഖ്യാപിച്ച പുന:പരീക്ഷയിൽ ഹരിയാനയിലെയും, ദില്ലിയിലെയും പരീക്ഷാതീയതി പ്രഖ്യാപിക്കാത്തതിലെ അവ്യക്തത നീക്കണമെന്നും രോഹൻ മാത്യുവിന്റെ ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഇതിനുപുറമേ മറ്റ് റീജിയണുകളിലെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം നടത്താൻ കോടതി നിർദേശിക്കണമെന്നും ഹർജിയിൽ പറയുന്നു. മുതിർന്ന അഭിഭാഷകൻ രാകേന്ദ് ബസന്താണ് രോഹൻ മാത്യുവിന് വേണ്ടി സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

അതേസമയം, ചോദ്യപേപ്പർ ചോർച്ചയിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ചില രക്ഷിതാക്കളും ദില്ലി ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. ഇതിനിടെ കൂടുതൽ ചോദ്യപേപ്പറുകൾ ചോർന്നതായുള്ള വിദ്യാർത്ഥികളുടെ വെളിപ്പെടുത്തലുകളും പുറത്തുവന്നു. പന്ത്രണ്ടാം ക്ലാസിലെ അക്കൗണ്ടൻസി, പത്താം ക്ലാസിലെ ബയോളജി ചോദ്യപേപ്പറുകളും ചോർന്നതായാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നു. ചോദ്യപേപ്പർ ചോർന്ന കാര്യം മാർച്ച് 17ന് തന്നെ പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ലുധിയാനയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ജാൻവി ബെഹൽ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ ചോദ്യപേപ്പറുകളും ചോർന്നതിനാൽ മുഴുവൻ വിഷയങ്ങളിലും പുന:പരീക്ഷ വേണമെന്നാണ് ഇവരുടെ ആവശ്യം.
-
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് ദിലീപ്; കാവ്യ അത്ര സോഫ്റ്റ് അല്ലെന്നും താരം അല്ലെന്നും -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം












Click it and Unblock the Notifications