കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യപേപ്പർ ചോർച്ചയിൽ സിബിഎസ്ഇയ്ക്ക് കാലിടറുന്നു! മലയാളി വിദ്യാർത്ഥി സുപ്രീംകോടതിയിൽ...

മറ്റ് റീജിയണുകളിലെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം നടത്താൻ കോടതി നിർദേശിക്കണമെന്നും ഹർജിയിൽ പറയുന്നു.

Google Oneindia Malayalam News

ദില്ലി: സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ചയിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മലയാളി വിദ്യാർത്ഥി സുപ്രീംകോടതിയിൽ ഹർജി നൽകി. ചോദ്യപേപ്പർ ചോരാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ത‍ൃപ്പുണിത്തുറ ചോയ്സ് പബ്ലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി രോഹൻ മാത്യുവാണ് സുപ്രീംകോടതിയെ സമീപിച്ചത്.

സിബിഎസ്ഇയുടെ എല്ലാ ചോദ്യപേപ്പറുകളും ചോർന്നതായി വിദ്യാർത്ഥികൾ! എല്ലാ പരീക്ഷകളും വീണ്ടും നടത്തണം...സിബിഎസ്ഇയുടെ എല്ലാ ചോദ്യപേപ്പറുകളും ചോർന്നതായി വിദ്യാർത്ഥികൾ! എല്ലാ പരീക്ഷകളും വീണ്ടും നടത്തണം...

സിബിഎസ്ഇ പ്രഖ്യാപിച്ച പുന:പരീക്ഷയിൽ ഹരിയാനയിലെയും, ദില്ലിയിലെയും പരീക്ഷാതീയതി പ്രഖ്യാപിക്കാത്തതിലെ അവ്യക്തത നീക്കണമെന്നും രോഹൻ മാത്യുവിന്റെ ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഇതിനുപുറമേ മറ്റ് റീജിയണുകളിലെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം നടത്താൻ കോടതി നിർദേശിക്കണമെന്നും ഹർജിയിൽ പറയുന്നു. മുതിർന്ന അഭിഭാഷകൻ രാകേന്ദ് ബസന്താണ് രോഹൻ മാത്യുവിന് വേണ്ടി സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

cbse

അതേസമയം, ചോദ്യപേപ്പർ ചോർച്ചയിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ചില രക്ഷിതാക്കളും ദില്ലി ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. ഇതിനിടെ കൂടുതൽ ചോദ്യപേപ്പറുകൾ ചോർന്നതായുള്ള വിദ്യാർത്ഥികളുടെ വെളിപ്പെടുത്തലുകളും പുറത്തുവന്നു. പന്ത്രണ്ടാം ക്ലാസിലെ അക്കൗണ്ടൻസി, പത്താം ക്ലാസിലെ ബയോളജി ചോദ്യപേപ്പറുകളും ചോർന്നതായാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നു. ചോദ്യപേപ്പർ ചോർന്ന കാര്യം മാർച്ച് 17ന് തന്നെ പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ലുധിയാനയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ജാൻവി ബെഹൽ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ ചോദ്യപേപ്പറുകളും ചോർന്നതിനാൽ മുഴുവൻ വിഷയങ്ങളിലും പുന:പരീക്ഷ വേണമെന്നാണ് ഇവരുടെ ആവശ്യം.

പ്രവാസികള്‍ക്ക് സിബിഎസ്ഇ പുനപ്പരീക്ഷയില്ല; വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസംപ്രവാസികള്‍ക്ക് സിബിഎസ്ഇ പുനപ്പരീക്ഷയില്ല; വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം

ചോദ്യപ്പേപ്പര്‍ വിറ്റത് 35,000 രൂപയ്ക്ക്, ആറു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍, അധ്യാപകരെയും സംശയം!!ചോദ്യപ്പേപ്പര്‍ വിറ്റത് 35,000 രൂപയ്ക്ക്, ആറു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍, അധ്യാപകരെയും സംശയം!!

English summary
cbse question paper leak;malayali student approached supreme court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X