സിബിഎസ്ഇ 10,12 കക്ലാസുകളിലെ പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു;മെയ് നാലിന് പരീക്ഷകള്‍ ആരംഭിക്കും
ന്യൂഡല്‍ഹി:സിബിഎസ് ഇ 10,12 ക്ലാസുകളിലേക്കുള്ള പരീക്ഷ ടൈം ടേബിള്‍ പുറത്തുവിട്ടു. cbse.gov എന്ന വെബ്സൈറ്റ് വഴി ടൈം ടേബിള്‍ അറിയാം. പരീക്ഷയോട് അനുബന്ധിച്ച് വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ നിഷാങ്ക് ലൈവ് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ടൈം ടേബിള്‍ പുറത്തുവിട്ടത് അറിയിച്ചത്. പ്രധാനപ്പെട്ട വിഷങ്ങളുടെ പരീക്ഷക്കിടെ കൂടുതല്‍ ദിവസങ്ങള്‍ പഠിക്കാനായി ലഭിക്കുമെന്ന സൂചനയും അദ്ദേഹം നല്കി.

മെയ് നാല് മുതല്‍ ജൂണ്‍ 10വരെയാണ് പരീക്ഷകള്‍. ടൈം ടേബിള്‍ പ്രകാരം 10ക്ലാസുകാരുടെ പരീക്ഷ ജൂണ്‍ 7നും, 12ാം ക്ലാസുകാരുടെ പരീക്ഷ ജൂണ്‍ 10നും അവസാനിക്കും. മാര്‍ച്ച് 1നാണ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആരംഭിക്കുക. സാധാരണ ജനുവരി മാസത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷകളും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി എഴുത്ത് പരീക്ഷ സംഘചിപ്പിക്കുകയാണ് സിബിഎസ്ഇ ചെയ്യാറുള്ളത്. എന്നാല്‍ കൊവിഡ് മഹാമാരിയുടെ പശ്ടാത്തലത്തിലാണ് പരീക്ഷ നീട്ടിവെക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ മാര്‍ച്ച് കൊവിഡ് മൂലം രാജ്യത്തെ മുഴുവന്‍ സ്കൂളുകളും അടച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് പിന്നീട് സ്കൂളുകള്‍ ഭാഗീകമായി പ്രവര്‍ത്തനം ആറംഭിച്ചത്.
Recommended Video
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ക്ലാസുകള്‍ കൃത്യമായി നടക്കാത്തതിനാല്‍ സിലബസില്‍ നിന്നും 30 ശതമാനം ഒഴിവാക്കിയാണ് സിബിഎസ്ഇ പരീക്ഷ സംഘടിപ്പിക്കുന്നത്. ഒരോ വിഷയത്തിലും 33 ശതമാനം ഇന്റേണല്‍ ചോയിസ് ചോദ്യങ്ങളാകും ഉണ്ടാകുക. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ ഒരുങ്ങുന്നത്. മാസ്ക ധരിച്ചും, സാമൂഹിക അകലം പാലിച്ചും, ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിച്ചും വിദ്യാര്‍ഥികള്‍ സഹകരിക്കണമെന്ന് സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications