കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഎസ്‌ഇ 10,12 കക്ലാസുകളിലെ പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു;മെയ്‌ നാലിന്‌ പരീക്ഷകള്‍ ആരംഭിക്കും

Google Oneindia Malayalam News

ന്യൂഡല്‍ഹി:സിബിഎസ്‌ ഇ 10,12 ക്ലാസുകളിലേക്കുള്ള പരീക്ഷ ടൈം ടേബിള്‍ പുറത്തുവിട്ടു. cbse.gov എന്ന വെബ്‌സൈറ്റ്‌ വഴി ടൈം ടേബിള്‍ അറിയാം. പരീക്ഷയോട്‌ അനുബന്ധിച്ച്‌ വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ്‌ പൊക്രിയാല്‍ നിഷാങ്ക്‌ ലൈവ്‌ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ്‌ ടൈം ടേബിള്‍ പുറത്തുവിട്ടത്‌ അറിയിച്ചത്‌. പ്രധാനപ്പെട്ട വിഷങ്ങളുടെ പരീക്ഷക്കിടെ കൂടുതല്‍ ദിവസങ്ങള്‍ പഠിക്കാനായി ലഭിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.

cbse

മെയ്‌ നാല്‌ മുതല്‍ ജൂണ്‍ 10വരെയാണ്‌ പരീക്ഷകള്‍. ടൈം ടേബിള്‍ പ്രകാരം 10ക്ലാസുകാരുടെ പരീക്ഷ ജൂണ്‍ 7നും, 12ാം ക്ലാസുകാരുടെ പരീക്ഷ ജൂണ്‍ 10നും അവസാനിക്കും. മാര്‍ച്ച്‌ 1നാണ്‌ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആരംഭിക്കുക. സാധാരണ ജനുവരി മാസത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷകളും ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളിലായി എഴുത്ത്‌ പരീക്ഷ സംഘചിപ്പിക്കുകയാണ്‌ സിബിഎസ്‌ഇ ചെയ്യാറുള്ളത്‌. എന്നാല്‍ കൊവിഡ്‌ മഹാമാരിയുടെ പശ്‌ടാത്തലത്തിലാണ്‌ പരീക്ഷ നീട്ടിവെക്കാന്‍ തീരുമാനിച്ചത്‌. കഴിഞ്ഞ മാര്‍ച്ച്‌ കൊവിഡ്‌ മൂലം രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളും അടച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ്‌ പിന്നീട്‌ സ്‌കൂളുകള്‍ ഭാഗീകമായി പ്രവര്‍ത്തനം ആറംഭിച്ചത്‌.

Recommended Video

cmsvideo
SSLC പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു | Oneindia Malayalam

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ക്ലാസുകള്‍ കൃത്യമായി നടക്കാത്തതിനാല്‍ സിലബസില്‍ നിന്നും 30 ശതമാനം ഒഴിവാക്കിയാണ്‌ സിബിഎസ്‌ഇ പരീക്ഷ സംഘടിപ്പിക്കുന്നത്‌. ഒരോ വിഷയത്തിലും 33 ശതമാനം ഇന്റേണല്‍ ചോയിസ്‌ ചോദ്യങ്ങളാകും ഉണ്ടാകുക. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൊവിഡ്‌ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ്‌ പരീക്ഷ നടത്താന്‍ സിബിഎസ്‌ഇ ഒരുങ്ങുന്നത്‌. മാസ്‌ക ധരിച്ചും, സാമൂഹിക അകലം പാലിച്ചും, ഹാന്‍ഡ്‌ സാനിറ്റൈസറുകള്‍ ഉപയോഗിച്ചും വിദ്യാര്‍ഥികള്‍ സഹകരിക്കണമെന്ന്‌ സിബിഎസ്‌ഇ വ്യക്തമാക്കിയിട്ടുണ്ട്‌.

English summary
cbse released 10,12 final exams time table; exams will start in may 4
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X