കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10, 12 ക്ലാസുകളിലേക്കുള്ള പരീക്ഷാ തിയതി പുറത്തുവിട്ട് സിബിഎസ്ഇ, പത്താംതരം പരീക്ഷ നവംബര്‍ 30ന്

Google Oneindia Malayalam News

ദില്ലി: പത്ത്, 12 ക്ലാസുകളിലേക്ക് ടേം പരീക്ഷകള്‍ക്കുള്ള തിയതി പ്രഖ്യാപിച്ച് സിബിഎസ്ഇ. നവംബര്‍ മുപ്പതിനാണ് പത്താം തരം പരീക്ഷകള്‍ ആരംഭിക്കുക. ഡിസംബര്‍ പതിനൊന്ന് വരെ പരീക്ഷകള്‍ തുടരും. പന്ത്രണ്ടാം തരം പരീക്ഷ ഡിസംബര്‍ ഒന്ന് മുതല്‍ 22 വരെ നടക്കും. അതേസമയം ഓഫ്‌ലൈനായിട്ടാണ് പരീക്ഷ നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ നേരിട്ട് പരീക്ഷയെഴുതാന്‍ ഹാജരാവേണ്ടി വരും. 10.30 എന്ന സാധാരണ സമയത്തിന് പകരം 11.30നാണ് പരീക്ഷ ആരംഭിക്കുക. ശൈത്യകാലത്തെ തുടര്‍ന്നാണ് ഈ മാറ്റം. സാമൂഹ്യ പാഠമാണ് പത്താം ക്ലാസിലെ ആദ്യ പരീക്ഷ. നവംബര്‍ മുപ്പതിന് ഈ വിഷയത്തില്‍ പരീക്ഷ നടക്കും.

നീ സിനിമ നടിയല്ലേടി, കള്ളും കുടിച്ച്...ഗായത്രി സുരേഷിന്റെ കാര്‍ വളഞ്ഞ് നാട്ടുകാര്‍, മാപ്പുപറഞ്ഞുനീ സിനിമ നടിയല്ലേടി, കള്ളും കുടിച്ച്...ഗായത്രി സുരേഷിന്റെ കാര്‍ വളഞ്ഞ് നാട്ടുകാര്‍, മാപ്പുപറഞ്ഞു

1

രണ്ടാമത്തെ പരീക്ഷ സയന്‍സാണ്. ഇത് ഡിസംബര്‍ രണ്ടിനാണ് നടക്കുന്നത്. ഹോം സയന്‍സ്, കണക്ക്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവ ഡിസംബര്‍ 3, 4, 8 തിയതികളില്‍ നടക്കും. ഹിന്ദി കോഴ്‌സ് എ, ബി, ഇംഗ്ലീഷ് ഭാഷ എ, സാഹിത്യം എന്നീ പരീക്ഷകള്‍ ഡിസംബര്‍ ഒമ്പതിനും പതിനൊന്നും നടക്കും. ഇങ്ങനെയാണ് പത്താം ക്ലാസ് പരീക്ഷയുടെ ഷെഡ്യൂള്‍. പന്ത്രണ്ടാം ക്ലാസിനുള്ള ആദ്യ പരീക്ഷ സോഷ്യോളജിയാണ്. ഡിസംബര്‍ ഒന്നിനാണ് ഇത് നടക്കുക. ഇംഗ്ലീഷ് കോര്‍ ഡിസംബര്‍ മൂന്നിന് നടക്കും. കണക്ക് പരീക്ഷ ഡിസംബര്‍ ആറിനും ഫിസിക്കല്‍ എജുക്കേഷന്‍ ഡിസംബര്‍ ഏഴിനും ബിസിനസ് സ്റ്റഡീസ് ഡിസംബര്‍ എട്ടിനും ജിയോഗ്രഫി ഡിസംബര്‍ ഒമ്പതിനും ഫിസിക്‌സ് ഡിസംബര്‍ പത്തിനും നടക്കും.

സൈക്കോളജി പരീക്ഷ ഡിസംബര്‍ പതിനൊന്നിന് നടക്കും. ഡിസംബര്‍ പതിമൂന്നിന് അക്കൗണ്ടന്‍സി പരീക്ഷയാണ് നടക്കുക. കെമിസ്ട്രി ഡിസംബര്‍ പതിനാലിനും ഇക്കണോമിക്‌സ് ഡിസംബര്‍ പതിനഞ്ചിനും നടക്കും. ഹിന്ദി ഡിസംബര്‍ പതിനാറിനാണ് നടക്കുക. പൊളിറ്റിക്കല്‍ സയന്‍സ് ഡിസംബര്‍ 17, ബയോളജി ഡിസംബര്‍ 18 തിയതികളില്‍ നടക്കും. ഹിസ്റ്ററി പരീക്ഷ ഡിസംബര്‍ 19ന് നടക്കും. ഇന്‍ഫര്‍മേഷന്‍ പ്രാക്ടിക്കല്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സ് ഡിസംബര്‍ 21നും ഹോം സയന്‍സ് ഡിസംബര്‍ 22നും നടക്കും. കൊവിഡ് സാഹചര്യം മാറിയതും കേസുകള്‍ കുറഞ്ഞതുമാണ് പരീക്ഷകള്‍ നടത്താന്‍ സിബിഎസ്ഇയെ പ്രേരിപ്പിച്ചത്.

സെക്കന്‍ഡ് ടേം പരീക്ഷകള്‍ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായിട്ടാവും നടക്കുക. സിംഗിള്‍ ബോര്‍ഡ് പരീക്ഷയ്ക്ക് പകരം രണ്ട് ടേം പരീക്ഷ നടത്താന്‍ തീരുമാനിക്കുകയായിരുന്നു ഇത്തവണ സിബിഎസ്ഇ. സിലിബസുകള്‍ തുല്യമായി വിഭജിച്ചാണ് രണ്ട് ടേം പരീക്ഷ നടത്തുന്നത്. അന്തിമ മാര്‍ക്ക്ഷീറ്റില്‍ രണ്ട് ടേമില്‍ നേടിയ മാര്‍ക്കുകളും വിലയിരുത്തിയ ശേഷം ഉള്‍പ്പെടുത്തും.

Recommended Video

cmsvideo
ആഴ്ചയില്‍ ആറു ദിവസം ക്ലാസുകള്‍ നടത്താന്‍ തീരുമാനം | Oneindia Malayalam

ആര്യനെ ക്രിമിനലാക്കി മാറ്റുകയാണെന്ന് പൂജാ ബേദി, 23 വയസ്സില്‍ ഷാരൂഖ് താരമെന്ന് സോഷ്യല്‍ മീഡിയആര്യനെ ക്രിമിനലാക്കി മാറ്റുകയാണെന്ന് പൂജാ ബേദി, 23 വയസ്സില്‍ ഷാരൂഖ് താരമെന്ന് സോഷ്യല്‍ മീഡിയ

English summary
cbse released clas 10, 12 term exams date sheet, starts from november 30
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X