12ാം ക്ലാസ് പരീക്ഷ ഫലം വരുന്നത് വരെ പ്രവേശനം തുടങ്ങരുത്; യുജിസിയോട് സിബിഎസ്ഇ
ന്യൂദല്‍ഹി: 12ാം ക്ലാസ് പരീക്ഷ ഫലം വരുന്നത് വരെ സര്‍വകലാശാല പ്രവേശന നടപടികള്‍ തുടങ്ങരുതെന്ന് യുജിസിയോട് സിബിഎസ്ഇ. ഇക്കാര്യം ആവശ്യപ്പെട്ട് സിബിഎസ്ഇ യുജിസിക്ക് കത്തയച്ചു. എത്രയും പെട്ടെന്ന് മൂല്യനിര്‍ണയ മടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഈ മാസം പതിനഞ്ചോടെ ഫലപ്രഖ്യാപനം നടത്താനാണ് സിബിഎസ്ഇ ശ്രമിക്കുന്നത്.
ജൂലായ് നാലിനാണ് പരീക്ഷ ഫലം പുറത്തുവരേണ്ടത്. എന്തുകൊണ്ടാണ് ഫലം പുറത്തുവരാത്തതെന്ന് സിബിഎസ്ഇ വ്യക്തമാക്കിയിട്ടും ഇല്ല. മൂല്യം നിര്‍ണയം അടക്കമുള്ള കാര്യങ്ങള്‍ വൈകുന്നതാണ് ഫലം വരാന്‍ വൈകുന്നതെന്നാണ് റിപ്പോര്‍ട്ട്. ഫലം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

സിബിഎസ്ഇ 12ാം ക്ലാസ് ഫലം ഈ മാസം 10നു പുറത്ത് വരുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും മൂല്യനിര്‍ണയ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ ഫലപ്രഖ്യാപനം വൈകുമെന്ന് സിബിഎസ്ഇ ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷ മേയ് 24നും 12ാം ക്ലാസ് പരീക്ഷ ജൂണ്‍ 15നുമാണ് പൂര്‍ത്തിയായത്. ഭൂരിഭാഗം സംസ്ഥാന ബോര്‍ഡുകളും 10, 12 ക്ലാസ് ഫലം ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.
ജൂണ്‍ 28നാണ് യുജിസിക്ക് സിബിഎസ്ഇ കത്ത് അയച്ചത്. ''ഇന്ത്യയിലെ, പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ ചില സര്‍വകലാശാലകള്‍ ബിരുദ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചതായി അറിഞ്ഞെന്നും അവയുടെ അവസാന തീയതി ജൂലൈ ആദ്യവാരമാണ് എന്നത് ശ്രദ്ധയില്ഡപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍, സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിന്റെ ഫലപ്രഖ്യാപന തീയതി കണക്കിലെടുത്ത് ബിരുദ പ്രവേശന പ്രക്രിയയുടെ അവസാന തീയതി നിശ്ചയിക്കാന്‍ എല്ലാ സര്‍വ്വകലാശാലകളോടും ദയവായി നിര്‍ദ്ദേശിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നാണ് കത്തില്‍ പറയുന്നത്. ഫലം തയ്യാറാക്കാന്‍ ഒരു മാസത്തോളം സമയമെടുക്കുമെന്നും ബോര്‍ഡ് അറിയിച്ചു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications