സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.98, മുന്നിൽ തിരുവനന്തപുരം മേഖല
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ ഫലങ്ങൾ പുറത്തുവിട്ടു.. മൊത്തം 87.98 ശതമാനം വിദ്യാർത്ഥികൾ സി ബി എസ് ഇ 12 ക്ലാസ് ബോർഡ് പരീക്ഷ പാസായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.65 ശതമാനം വർദ്ധന രേഖപ്പെടുത്തി. 99.9% വിജയത്തോടെ തിരുവനന്തപുരം മേഖലയാണ് മുന്നിൽ. 98. 47 ശതമാനവുമായി ചെന്നൈ രണ്ടാമതാണ്. 96.95 ശതമാനത്തോടെ ബെംഗളൂരു മൂന്നാം സ്ഥാനത്താണ്.
ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളിൽ ഫലം പരിശോധിക്കാം. സി ബി എസ് ഇ ബോർഡ് ഫലങ്ങൾ 2024: പരിശോധിക്കേണ്ട വെബ്‌സൈറ്റുകൾ:

cbse.nic.in, cbse.gov.in, cbseresults.nic.in, results.cbse.nic.in എന്നിവയിൽ ഫലങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും, കൂടാതെ digilocker.gov.in-ലും ലഭ്യമാകും. സി ബി എസ് ഇ ബോർഡ് പരീക്ഷാ ഫലങ്ങൾ ആക്സസ് ചെയ്യുന്നതിന് വിദ്യാർത്ഥികൾക്ക് അവരുടെ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐ ഡി എന്നിവ ആവശ്യമാണ്.
ഈ വർഷം സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലങ്ങൾ ഫെബ്രുവരി 15 നും മാർച്ച് 13 നും ഇടയിലാണ് നടത്തിയത്. 12-ാം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15 മുതൽ ഏപ്രിൽ 2 വരെ നടന്നു . ഏകദേശം 39 ലക്ഷം വിദ്യാർത്ഥികൾ 2024-ലെ ബോർഡ് പരീക്ഷകൾ എഴുതി.
സി ബി എസ് ഇ ഫലങ്ങൾ ഡിജിോക്കറിൽ നിന്ന് വിദ്യാർത്ഥികൾക്ക് ആക്സസ് ചെയ്യുന്നതിനുള്ള നടപടികൾ. cbseservices.digilocker.gov.in/activatecbse ൽ കയറുക. " Get Started With Account Confirmation" എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ക്ലാസ് തിരഞ്ഞെടുക്കുക: 10 അല്ലെങ്കിൽ 12. നിങ്ങളുടെ സ്കൂൾ കോഡ്, റോൾ നമ്പർ, നിങ്ങളുടെ സ്കൂൾ നൽകിയ 6 അക്ക ആക്സസ് കോഡ് എന്നിവ നൽകുക. Next ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ 10 അക്ക മൊബൈൽ നമ്പർ നൽകു. സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ "ജനന തീയതി" നൽകുക (ക്ലാസ് 12-ന് മാത്രം). നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒരു OTP അയയ്ക്കും. ലഭിച്ച OTP നൽകി സബ്മിറ്റ് നൽകുക എന്നതിൽ ക്ലിക്കുചെയ്യുക. നിങ്ങളുടെ ഡിജിലോക്കർ അക്കൗണ്ട് സജീവമാക്കും. "ഗോ ടു ഡിജി ലോക്കർ അക്കൗണ്ട് " എന്നതിൽ ക്ലിക്ക് ചെയ്യുക. "ഇഷ്യുഡ് ഡോക്യൂമെന്റ് സെക്ഷൻ വിഭാഗത്തിലേക്ക്" നാവിഗേറ്റ് ചെയ്യുക." നിങ്ങളുടെ ഫലം സ്ക്രീനിൽ ദൃശ്യമാകും.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications