കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹയര്‍സെക്കണ്ടറി മൂല്യനിര്‍ണയത്തിന് ഫോര്‍മുല, സുപ്രീം കോടതിയില്‍ സിബിഎസ്ഇയുടെ നിര്‍ദേശം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതിയില്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ മൂല്യനിര്‍ണയം സംബന്ധിച്ച് ഫോര്‍മുല നിര്‍ദേശിച്ചിരിക്കുകയാണ് സിബിഎസ്ഇ. 40:30:30 എന്ന ഫോര്‍മുലയാണ് ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണയത്തിനായി സിബിഎസ്ഇ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനായി അവസാന പരീക്ഷയുടെ മാര്‍ക്കും പരിഗണിക്കാനാണ് നിര്‍ദേശം. പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയത്തിനാണ് ഈ രീതി. അതേസമയം സ്‌കൂളുകള്‍ക്ക് കുട്ടികള്‍ക്ക് അമിത മാര്‍ക്ക് നല്‍കുന്നത് നിരീക്ഷിക്കാന്‍ സമിതികളുമുണ്ടാവും. അതേസമയം തര്‍ക്ക പരിഹാരത്തിന് സമിതി വേണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

1

40 ശതമാനം പ്രീ ബോര്‍ഡ്, മിഡ് ടേം പരീക്ഷകളില്‍ നിന്നുള്ള മാര്‍ക്കുകളും പരിഗണിക്കും. 30 ശതമാനം പ്ലസ് വണ്ണിലെ അവസാന പരീക്ഷയില്‍ നിന്നുള്ള മാര്‍ക്കുകളാണ് പരിഗണിക്കുക. 30 ശതമാനം പത്താം ക്ലാസിലെ അവസാന പരീക്ഷയുടേതും പരിഗണിക്കും. ഇതെല്ലാം പ്ലസടുവിലെ ഇന്റേണല്‍ അസസ്്‌മെന്റിലും പ്രാക്ടിക്കലുകളിലും ചേര്‍ത്താണ് ഒരു വിദ്യാര്‍ത്ഥിയുടെ അന്തിമ ഫലം പ്രദ്ധീകരിക്കുകക. പന്ത്രണ്ടാം ക്ലാസില്‍ നടന്ന ഒന്നിലധികം തവണ നടന്ന യൂണിറ്റ് ടെസ്റ്റുകളിലോ മിഡ് ടേം-പ്രീ ബോര്‍ഡ് തിയറി എക്‌സാമുകളോ പരിശോധിക്കും. ഇത് റിസല്‍ട്ട് കമ്മിറ്റിയുടെ അധികാരത്തിന് വിടും. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അടങ്ങുന്ന സമിതിയായിരിക്കും ഇത്. ഇ താണ് 30-40-40 എന്ന ഫോര്‍മുല.

പന്ത്രണ്ടാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയ്ക്ക് 40 ശതമാനമാണ് വെയിറ്റേജ്. അഞ്ച് പ്രധാന വിഷയത്തില്‍ കൂടുതല്‍ മാര്‍ക്കുള്ള മൂന്നെണ്ണത്തിന്റെ ശരാശരിയാണ് കണക്കാക്കുക. മൂല്യനിര്‍ണയ രീതി ഔദ്യോഗികമായി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇതില്‍ വിയോജിപ്പുള്ളവര്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കും. പ്ലസ് വണ്‍ ക്ലാസുകാര്‍ക്ക് മാര്‍ക്ക് കണക്കാക്കുക ഇവരുടെ പഠന വിഷയങ്ങളില്‍ അവസാനം നടന്ന തിയറി പരീക്ഷ നോക്കിയായിരിക്കും. ഇത് 2019-2020 വര്‍ഷത്തിലാണ് ഇവര്‍ എഴുതിയത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് പ്രധാന വിഷയങ്ങളിലെ തിയറി മാര്‍ക്കുകളാണ് പരിഗണിക്കുക.

അംബാനി ബോംബ് ഭീഷണിക്കേസില്‍ എന്‍കൗണ്ടര്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മ അറസ്റ്റില്‍- ചിത്രങ്ങള്‍

അതേസമയം ഈ നിയമ പ്രകാരം വിജയിക്കാനാവാത്ത വിദ്യാര്‍ത്ഥികളെ കമ്പാര്‍ട്ട്‌മെന്റ് വിഭാഗത്തിലേക്ക് മാറ്റും. ഇവര്‍ക്കായി കമ്പാര്‍ട്ട്‌മെന്റ് പരീക്ഷയും നടത്തും. അത് ഫലം വന്നതിന് ശേഷമായിരിക്കും. ഒരു വിഷയത്തില്‍ കൂടുതല്‍ വരുന്നവരെ എസെന്‍ഷ്യന്‍ റിപ്പീഡ് കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തുക. എന്നാല്‍ ഫലത്തില്‍ തൃപ്തിയാവാതെ പരീക്ഷയെഴുതുന്നവരുടെ മാര്‍ക്കായിരിക്കും അന്തിമമായി പരിഗണിക്കുക. ഇവര്‍ക്ക് നേരത്തെയുള്ള മാര്‍ക്കാണ് കൂടുതലെങ്കില്‍ അത് നല്‍കാന്‍ സാധിക്കില്ല.

സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി ഇഷാ ഗുപ്ത; കാണാം ചിത്രങ്ങള്‍

Recommended Video

cmsvideo
Third wave of pandemic starts in India within one month

English summary
cbse's new formula to evaluate plus two results, here is what they said in supreme court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X