ത്രിഭാഷാ നയം നടപ്പിലാക്കുന്നതിൽ ആറാം ക്ലാസിനും ഇളവ്, നിർണായക ഉത്തരവുമായി സുപ്രീം കോടതി

സിബിഎസ്ഇ ബോര്‍ഡിന് കീഴില്‍ നിലവില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ത്രിഭാഷാ നയം നടപ്പിലാക്കുന്നതില്‍ നിന്നും താല്‍ക്കാലിക ഇളവ് നല്‍കാന്‍ നിര്‍ദേശിച്ച് സുപ്രീം കോടതി. 7,8,9 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിരിക്കുന്ന ഇളവ് ആറാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി നീട്ടി നല്‍കാനാണ് സിബിഎസ്ഇ ബോര്‍ഡിനോടും കേന്ദ്ര സര്‍ക്കാരിനോടും സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കോടതി ഉത്തരവ്. പുതിയ ഭാഷാ നയം നടപ്പിലാക്കുമ്പോള്‍ അതിനാവശ്യമായ പാഠപുസ്തകങ്ങള്‍ ഇല്ലാത്തത് അടക്കമുളള വിഷയങ്ങള്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുന്നുവെന്ന ആശങ്കയാണ് രക്ഷിതാക്കള്‍ കോടതിയെ അറിയിച്ചത്.

CBSE

അതേസമയം ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം ഇളവ് നല്‍കണം എന്ന ആവശ്യത്തെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ത്തു. രാജ്യത്തെ 99 ശതമാനത്തോളം സിബിഎസ്ഇ സ്‌കൂളുകളും ത്രിഭാഷാ നയം സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ടെന്നും അതിനുളള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കേന്ദ്രം വാദിച്ചു. 1.2 ശതമാനം സിബിഎസ്ഇ സ്‌കൂളുകളില്‍ മാത്രമാണ് മറിച്ചുളള സാഹചര്യം ഉളളത് എന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ വാദം അംഗീകരിക്കാതെ സുപ്രീം കോടതി 7 ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കുളള അതേ ഇളവ് ആറാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കും അനുവദിക്കാനും 2027 ഏപ്രില്‍ 1 മുതല്‍ ത്രിഭാഷാ നയം നടപ്പിലാക്കാനും നിര്‍ദേശിക്കുകയായിരുന്നു. മുൻപേ തന്നെ ഭാഷകൾ തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് അധ്യയന വർഷത്തിന്റെ പകുതിയിൽ വെച്ച് പുതിയ ഭാഷാ നയം നടപ്പിലാക്കുന്നതിനെക്കുറിച്ച് കോടതി വിചാരണവേളയിൽ ആശങ്ക പ്രകടിപ്പിച്ചു. ഹർജി നൽകിയ സ്കൂളുകളുമായി മുതിർന്ന ഉദ്യോഗസ്ഥരുടെ ഒരു സമിതി ആശയവിനിമയം നടത്തണമെന്നും അവർ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് നിർദേശിച്ചു.

കുട്ടികളുടെ മാതാപിതാക്കൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ മറ്റൊരു കമ്മിറ്റി രൂപീകരിക്കുന്നതിനെ എതിർക്കുകയു, വിഷയത്തിൽ ഉടൻ ഒരു തീരുമാനമാണ് വേണ്ടതെന്ന് വ്യക്തമാക്കുകയും ചെയ്തു. "ഇനിയൊരു കമ്മിറ്റിയുടെ ആവശ്യമുണ്ടെന്ന് ഞങ്ങൾ കരുതുന്നില്ല, കാരണം അത് കൊണ്ട് ഒരു പ്രയോജനവുമില്ല. ഒരു കമ്മിറ്റിയും ഇവിടെ സഹായകരമാകില്ല. വിഷയം എന്തുതന്നെയായാലും അതിലൊരു തീരുമാനം ഉണ്ടാകട്ടെ," അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma