മൂല്യനിര്‍ണയത്തിന് പുതിയ ഫോര്‍മുല; സിബിഎസ്ഇ പ്ലസ് ടു ഫലം ജൂലൈ 31നകം പ്രഖ്യാപിക്കും
ദില്ലി: സിബിഎസ്ഇ 12ാം ക്ലാസ് ഫലം ജൂലൈ 31ന് ഉള്ളില്‍ പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ. അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ത്ഥികളുടെ മൂല്യനിര്‍ണയത്തിനുള്ള പുതിയ ഫോര്‍മുലയെ കുറിച്ചും സുപ്രീം കോടതിയില്‍ അറിയിച്ചിട്ടുണ്ട്. 10,11, 12 ക്ലാസുകളിലെ പരീക്ഷഫലത്തിന്റെ ആകെ തുകയെന്ന നിലയില്‍ കണക്കാക്കുമെന്നാണ് സിബിഎസ്ഇ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ 10, 11 ക്‌സാുകളിലെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്കുകളും 12ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെയും ഫലങ്ങള്‍ പരിശോധിച്ചാണ് അന്തിമ ഫലം തയ്യാറാക്കുക. 30:30:40 എന്നീ അനുപാതത്തിലായിരിക്കും നടപ്പാക്കുക.
ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷമുള്ള ദില്ലി നഗരത്തിന്റെ ആകാശ കാഴ്ച- ചിത്രങ്ങള്‍ കാണാം
10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയ്ക്ക് 30 ശതമാനവും 12ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയ്ക്ക് 40 ശതമാനം വെയിറ്റേജും നല്‍കും. അഞ്ച് പ്രധാന വിഷയങ്ങളില്‍ കൂടുതല്‍ മാര്‍ക്കുള്ള മൂന്നെണ്ണത്തിന്റെ ശരശരിയാണ് എടുക്കുക. പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്ക് സ്‌കൂളുകള്‍ സമര്‍പ്പിക്കണം.
സിബിഎസ്ഇയുടെ പുതിയ മൂല്യനിര്‍ണയ ഫോര്‍മുലയെ നിരീക്ഷിക്കാന്‍ 1000 സ്‌കൂളുകള്‍ക്ക് ഒരു സമിതി എന്ന നിലയില്‍ രൂപീകരിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇവയെല്ലാം നടപ്പാക്കി ജൂലൈ 31നുള്ളില്‍ ഫലം പ്രഖ്യാപിക്കാനാവുമെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
Recommended Video
ഗ്ലാമറസ് ലുക്കുകളില്‍ പോസ് ചെയ്ത് മൗനി റോയ്, പുത്തന്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications