കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകന് പിന്നാലെ അച്ഛനും: സിസിഡി സ്ഥാപകൻ ജിവി സിദ്ധാർത്ഥയുടെ പിതാവ് അന്തരിച്ചു, അന്ത്യം മൈസുരുവിൽ!

Google Oneindia Malayalam News

ബെംഗളൂരു: കഫേ കോഫി ഡേ സ്ഥാപകൻ വിജി സിദ്ധാർത്ഥയുടെ പിതാവ് ഗംഗയ്യാ ഹെഡ്ഗെ (96) അന്തരിച്ചു. പ്രായാധിക്യം മൂലമുള്ള അസുഖങ്ങളെത്തുടർന്ന് കഴിഞ്ഞ ഒരു മാസത്തോളമായി മൈസൂരുവിലെ ഗോപാൽഗൌഡ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. മകൻ മരിച്ച് ഒരു മാസത്തിന് ശേഷമാണ് പിതാവിന്റെ മരണം.

സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല, കേരളത്തിൽ കസ്റ്റഡിയിലെടുത്ത യുവാവിനെയും യുവതിയെയും വിട്ടയച്ചുസംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല, കേരളത്തിൽ കസ്റ്റഡിയിലെടുത്ത യുവാവിനെയും യുവതിയെയും വിട്ടയച്ചു

ജൂലൈ അവസാന വാരമാണ് സിദ്ധാർത്ഥ ആശുപത്രിയിൽ കഴിയുന്ന പിതാവിനെ സന്ദർശിച്ചത്. എന്നാൽ മകൻ മരിച്ച വിവരം ഗംഗയ്യ അറിഞ്ഞിരുന്നില്ലെന്നാണ് ആശുപത്രി അധികൃതർ സാക്ഷ്യപ്പെടുത്തുന്നത്. കർണാടകത്തിലെ ചിക്കമംഗളൂരു ജില്ലയിലെ സമ്പന്നനായ കാപ്പി കർഷകനാണ് ഗംഗയ്യ. മൈസുരുവിൽ നിന്ന് ചിക്കമംഗളൂരുവിലെത്തിക്കുന്ന മൃതദേഹം മകനെ അടക്കം ചെയ്ത ചേതനഹള്ളി എസ്റ്റേറ്റിലാണ് അടക്കം ചെയ്യുക.

siddartha

ജൂലൈ 29ന് കാണാതായ വിജി സിദ്ധാർത്ഥയെ രണ്ട് ദിവസത്തിന് ശേഷമാണ് കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധി നേത്രാവതി നദിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്യുന്നുവെന്ന് കുറിപ്പെഴുതി വെച്ച ശേഷമാണ് നേത്രാവതി നദിയിൽ ചാടി സിദ്ധാർത്ഥ ആത്മഹത്യ ചെയ്തത്. 11,000 കോടിയിലേറെ രൂപയുടെ ബാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുത്തുന്നത്. ബിജെപി നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായിരുന്ന എസ്എം കൃഷ്ണയുടെ മരുമകൻ കൂടിയാണ് എസ്എം കൃഷ്ണ.

English summary
CCD Founder's Father Passes Away After Staying in Coma for Over a Month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X