കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി തിരഞ്ഞെടുപ്പ്: കെജ്രിവാളിന് എതിരാളി രൊമേഷ് സബ്രവാൾ, കോൺഗ്രസിന്റെ രണ്ടാം പട്ടിക പുറത്ത്!!

Google Oneindia Malayalam News

ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാമത്തെ സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പ്രസിദ്ധീകരിച്ചു. ഏഴ് സ്ഥാനാർത്ഥികളാണ് രണ്ടാമത്തെ പട്ടികയിലുള്ളത്. ന്യൂ ദില്ലിയിൽ അരവിന്ദ് കെജ്രിവാളിനെതിരെ രൊമേഷ് സബ്രവാളാണ് മത്സരിക്കുന്നത്. തിലക് നഗർ, രജീന്ദർ നഗർ, ന്യൂ ദില്ലി, ബദർപൂർ, കൊണ്ട് ലി എസ് സി, ഗോണ്ട, കർവാൽ നഗർ നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്.

 അടിമുടി പൊളിച്ചെഴുതി റെയിൽവേ മെനു: രണ്ട് ഇഡ്ഡലിക്ക് രണ്ട് വട എന്ന കോമ്പോക്കെതിരെ പ്രതിഷേധം അടിമുടി പൊളിച്ചെഴുതി റെയിൽവേ മെനു: രണ്ട് ഇഡ്ഡലിക്ക് രണ്ട് വട എന്ന കോമ്പോക്കെതിരെ പ്രതിഷേധം

തിലക് നഗറിൽ നിന്ന് രമീന്ദർ സിംഗ്, ബമ്രാ, രജീന്ദർ നഗറിൽ നിന്ന് റോക്കി തുസീദ് എന്നിവരാണ് മത്സരിക്കുന്നത്. പ്രമോദ് കുമാർ ബദർപൂരിൽ നിന്നും ഭീഷ്മ ഷാമ ഗോണ്ടയിൽ നിന്നും അരവിന്ദ് സിംഗ് കാരവാൽ നഗറിൽ നിന്നുമാണ് മത്സരിക്കുന്നത്. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട കോൺഗ്രസ് അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കുന്ന സ്ഥാനാർത്ഥിയെക്കുറിച്ച് സൂചന പോലും നൽകിയിരുന്നില്ല. ബിജെപിയും ഇതേ നയമാണ് പിന്തുടർന്നത്.

congress-15

ഫെബ്രുവരി എട്ടിന് ദില്ലിയിലെ 70 നിയമസഭാ സീറ്റുകളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള 57 സീറ്റൂകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക മാത്രമാണ് ബിജെപി 17ന് പുറത്തുവിട്ടിട്ടുള്ളത്. ആംആദ്മിയിൽ നിന്ന് ബിജെപിയിലെത്തിയ അനിൽ വാജ് പേയിയെ ബിജെപി ഗാന്ധിനഗറിൽ നിന്ന് മത്സരിപ്പിക്കുന്നുണ്ട്. ആപ്പ് വിട്ട് കോൺഗ്രസിലെത്തിയ അൽക്ക ലാംബയ്ക്കും ആദർശ് ശാസ്ത്രിയെയും കോൺഗ്രസ് ചാന്ദ്നി ചൌക്കിലും ദ്വാരകയിലുമായി മത്സരിപ്പിക്കുന്നുണ്ട്.

English summary
CCongress fields Romesh Sabharwal against Arvind Kejriwal releases list of 7 candidates for Delhi polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X