മുദ്രപത്രത്തില്‍ ഒപ്പിട്ട് വാങ്ങിയതിന് ശേഷം ഡോക്ടറായ മകള്‍ പിതാവിനെ കൊന്നു
ചെന്നൈ: ഐസിയുവില്‍ കിടക്കുന്ന പിതാവിനെ കൊണ്ട് മുദ്രപത്രത്തില്‍ വിരലടയാളം വെപ്പിച്ച ശേഷം ഡോക്ടറായ മകള്‍ കൊന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരാവസ്ഥയിലായതിനാല്‍ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ചെന്നൈയിലെ കില്‍പൗക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജയസുധയാണ് സഹോദരന്‍ നല്‍കിയ പരാതിയില്‍ പിടിയിലായത്. പിതാവിനെ അഡ്മിറ്റാക്കിയ ആശുപത്രിയിലെ ഡോക്ടറാണ് ജയസുധ. ഇവരുടെ സഹോദരന്‍ ജയപ്രകാശും ഡോക്ടറാണ്.

പിതാവിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ലൈഫ് സേവിങ് മെഷീനുകള്‍ എടുത്ത് മാറ്റിയാണ് കൊല്ലാന്‍ ശ്രമിച്ചത്. ഐസിയുവിലേക്ക് ജീവനക്കാര്‍ എത്തിയതോടെ പുറത്തേക്ക് പോകുകയായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പിതാവ് മരിക്കുകയും ചെയ്തു.
ഐസിയുവില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് പിതാവിനെ സഹോദരി കൊല്ലാന്‍ ശ്രമിച്ച വിവരം സഹോദരന്‍ അറിഞ്ഞത്. സിസിടിവി ക്ലിപ്പുകളുടെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കുകയും ജയസുധയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പിതാവിനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ മെഡിക്കല്‍ കൗണ്‍സിലിലും പരാതി നല്‍കിയ. വൈദ്യശാസ്ത്രത്തിന്റെ അറിവുകള്‍ ദുരുപയോഗം ചെയ്തു എന്നാണ് പരാതി. പിതാവിന്റെ വിരലളയാടം പതിപ്പിച്ച് സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമായിരുന്നു എന്ന് പോലീസിനോട് ഇവര്‍ സമ്മതിച്ചിട്ടുണ്ട്.


Click it and Unblock the Notifications