• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജയലളിതയുടെ ആശുപത്രിവാസം; ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് അപ്പോളോ ആശുപത്രി

 • By Desk

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഒഴിയുന്നില്ല. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ഏറെ നാൾ ചികിത്സയിൽ കഴിഞ്ഞതിന് ശേഷമാണ് ജയലളിത മരിക്കുന്നത്. ഇക്കാലയളവിൽ ശശികലയുടെ അടുപ്പക്കാർക്കും അനുയായികൾക്കുമെതിരെ നിരവധി ആരോപണങ്ങളും ഉയർന്നിരുന്നു.

മൊഴികളിൽ പൊരുത്തക്കേട്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും

ആശുപത്രിയിൽ ദുരൂഹമായ ചില സംഭവങ്ങൾ നടന്നിരുന്നുവെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഇതിന് വ്യക്ത തേടാനുള്ള ശ്രമങ്ങളും അവസാനിച്ചിരിക്കുകയാണ്. ജയലളിതയുടെ മരണസമയത്തെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് ആശുപത്രി അഭിഭാഷക മൈമൂന ബാദ്ഷ വ്യക്തമാക്കി.

യാത്രക്കാരുടെ മൂക്കിലും ചെവിയിലും രക്തം; മുംബൈയിൽ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

അന്വേഷണ കമ്മീഷൻ

അന്വേഷണ കമ്മീഷൻ

2016 സെപ്റ്റംർ 22ന് ജയലളിത ആശുപത്രിയിലാകാനുള്ള സാഹചര്യങ്ങളും തുടർന്ന് 2016 ഡിസംബർ അഞ്ച് വരെ, അതായത് ജയലളിത മരിക്കുന്നതുവരെ നൽകി വന്ന ചികിത്സകളും പരിശോധിക്കുകയാണ് എ അറുമുഖസാമി കമ്മീഷൻ. ഇതിനായാണ് ജയലളതിത ചികിത്സയിൽ കഴിഞ്ഞിരുന്ന ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടത്.

ദൃശ്യങ്ങൾ

ദൃശ്യങ്ങൾ

ജയയുടെ ചികിത്സാ സമയത്തെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ ലഭ്യമല്ലെന്ന നിലപാടിലാണ് അപ്പോളോ ആശുപത്രി അധികൃതർ. 30 ദിവസങ്ങൾ വരെയുള്ള ദൃശ്യങ്ങളെ സൂക്ഷിക്കാറുള്ളു. അതിന് ശേഷം പുതിയ ദൃശ്യങ്ങൾ പതിയുമെന്നും അധികൃതർ വ്യക്തമാക്കി.

വീണ്ടെടുക്കാൻ

വീണ്ടെടുക്കാൻ

ജയലളിത മരിച്ച് രണ്ട് വർഷം കഴിഞ്ഞതിനാൽ ദൃശ്യങ്ങൾ വീണ്ടെടുക്കുന്നത് സാധ്യമല്ല. ഇന്ത്യയിൽ ഇതിനുള്ള സാങ്കേതിക സംവിധാനങ്ങൾ ഇല്ലെന്നുമാണ് അപ്പോളോ ആശുപത്രിയുടെ വാദം

കോടതി‌

കോടതി‌

രോഗികളുടെ സ്വകാര്യതയ്ക്കാണ് പ്രാധാന്യം നൽകുന്നത്. അതുകൊണ്ട് തന്നെ കോടതിയുടെയോ പോലീസിന്റെയോ പ്രത്യേക നിർദ്ദേശമോ ഉത്തരവോ ഉണ്ടെങ്കിൽ മാത്രമെ ദൃശ്യങ്ങൾ സൂക്ഷിച്ചുവെയ്ക്കുന്ന പതിവുള്ളുവെന്നാണ് ആശുപത്രിയുടെ വാദം.

75 ദിവസങ്ങൾ

75 ദിവസങ്ങൾ

2016 ഡിസംബര്‍ അഞ്ചിനാണ് അപ്പോളോ ആശുപത്രിയില്‍ വെച്ചാണ് ജയലളിത മരിക്കുന്നത്. ഇതിന് മുമ്പ് 75 ദിവസം അവര്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. ഈ ദിവസങ്ങളിലെ ദൃശ്യങ്ങൾ കഴിഞ്ഞ 14ന് കൈമാറണമെന്ന് കമ്മീഷൻ ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുബ്ബയ്യ വിശ്വനാഥിന് നിർദ്ദേശം നൽകിയിരുന്നു.

വെളിപ്പെടുത്തൽ

വെളിപ്പെടുത്തൽ

ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തീവ്രപരിചരണ വിഭാഗത്തിലെ ക്യാമറകൾ ഓഫ് ചെയ്തിരുന്നതായി അപ്പോളോ ആശുപത്രി ചെയർമാൻ പ്രതാപ് റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മറ്റ് രോഗികളെ വേറെ വാർ‌ഡുകളിലേക്ക് മാറ്റിയതായും റെഡ്ഡി വ്യക്തമാക്കിയിരുന്നു.

ഓഫ് ചെയ്തിരുന്നു

ഓഫ് ചെയ്തിരുന്നു

ആശുപത്രിയിലെ സിസിടിവി ക്യാമറകൾ പ്രവർ‌ത്തിച്ചിരുന്നെന്നും തമിഴ്നാട് സർക്കാരിലെ ഒരു പ്രതിനിധിയുടെ നിർദ്ദേശപ്രകാരം ഓഫ് ചെയ്യുകയുമായിരുന്നുവെന്നും ഓപ്പറേറ്റിംഗ് ഓഫീസർ സുബ്ബയ്യ വെളിപ്പെടുത്തിയിരുന്നു. ഇതോടെ സിസിടിവി ഓഫ് ചെയ്ത ആളിന്റെ പേര് വിവരങ്ങൾ എഴുതി നൽകാൻ കമ്മീഷൻ സുബ്ബയ്യയോട് നിർദ്ദേശിച്ചിട്ടുണ്ട്.

നോട്ടീസ് അയച്ചു

നോട്ടീസ് അയച്ചു

ജയലളിതയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് ചീഫ് സെക്രട്ടറി ഗിരിജാ വൈദ്യനാഥനും കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. ജയലളിതയുടെ ചികിത്സ സംബന്ധിച്ച വിശദാംശങ്ങൾ സർക്കാരിന് കൈമാറിയിട്ടുണ്ട? വിശദാംശങ്ങൾ കേന്ദ്ര സർക്കാരിനോ ഗവർണർക്കോ മുഖ്യമന്ത്രിക്കോ കൈമാറിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദീകരണം നൽകണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

cmsvideo
  ജയലളിതയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍ | Oneindia Malayalam
  ദുരൂഹത

  ദുരൂഹത

  സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്ന ആശുപത്രിയുടെ വിശദീകരണം കൂടി വന്നതോടെ ജയലളിതയുടെ മരണത്തിൽ ദുരൂഹതയേറുകയാണ്. സിസിടിവി ക്യാമറകൾ ഓഫാക്കി വെച്ചത് എന്തിനാണ്, ദൃശ്യങ്ങൾ ഇല്ലാതാക്കാൻ ശ്രമം നടന്നോ? അട്ടിമറികൾ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട്.

  English summary
  CCTV Footage Of Jayalalithaa's Stay Deleted, Hospital Tells Legal Panel
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more