കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദ് ട്രെയിൻ അപകടം; ഒഴിവായത് വൻ ദുരന്തം, സിസിടിവി ദൃശ്യം കണ്ടാൽ ഞെട്ടും!

Google Oneindia Malayalam News

ഹൈദരാബാദ്: കഴിഞ്ഞ ദിവസമാണ് ആന്ധ്രാ പ്രദേസിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക് പറ്റിയത്. സംഭവം നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ‌‍ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. വൻ ദുരന്തം തലനാരിഴക്കാണ് ഒഴിവായതെന്ന് വീ‍ഡിയോ കാണ്ടാൽ മനസിലാകും. ഫലക്നുമയിൽ നിന്ന് സെക്കന്തരാബാദിലേക്ക് പോകുകയായിരുന്ന ലോക്കൽ ട്രെയിൻ അതേ ട്രാക്കിലുണ്ടായിരുന്ന ഇന്റർസിറ്റി എക്സപ്രസിലേക്ക് ഇടിച്ച് കറുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

കണ്ണൂരിൽ വീണ്ടുമൊരു വിദ്യാർത്ഥിനിയുടെ മരണം: പഠനഭാരം താങ്ങാനാവില്ലെന്നു ആത്മഹത്യക്കുറിപ്പ്കണ്ണൂരിൽ വീണ്ടുമൊരു വിദ്യാർത്ഥിനിയുടെ മരണം: പഠനഭാരം താങ്ങാനാവില്ലെന്നു ആത്മഹത്യക്കുറിപ്പ്

പ്ലാറ്റ്ഫോം നമ്പർ രണ്ടിൽ എത്താൻ ലോക്കൽ ട്രെയിനിന് പച്ച സിഗ്നൽ നൽകിയിരുന്നു. എന്നാൽ അതേസമയം പ്ലാറ്റ്ഫോമിൽ ഇന്റർ സിറ്റി എക്സ്പ്രസ് നിൽക്കുന്നുണ്ടായിരുന്നു. മന്ദഗതിയിലാരുന്ന എംഎംടിഎസ് ട്രെയിൻ പ്ലാറ്റ്ഫഓമിൽ നിന്ന് ഏതാനും അകലെ വെച്ച് ഇടിച്ച് കയറുകയായിരുന്നു.

Train

ഹൈദരാബാദിലെ കച്ചേഗുഡ റെയിൽവേ സ്റ്റേഷനു സമീപം രാവിലെ 10.30 നായിരുന്നു അപകടം. ദക്ഷിണ-മധ്യ റെയിൽവേ അധികൃതർ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. ആവശ്യമായ സഹായങ്ങൾ നൽകാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയതായി റെയിൽവേ മന്ത്രി പീയുഷ് ഗോയൽ കഴിഞ്ഞ ദിവസം ട്വിറ്റ് ചെയ്തിരുന്നു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ എല്ലാവരും ഞെട്ടിയിരിക്കുകയണ്. വൻ ദുരന്തം തന്നെ ഉണ്ടാവേണ്ടിയിരുന്ന അപകടമാണ് തലനാറിഴക്ക് 12 പേരുടെ പരിക്കിൽ മാത്രം കലാശിച്ചത്.

English summary
CCTV footage of the Mmts train collision in Kachiguda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X