Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിര്‍ത്തിയിലെ വെടിനിറുത്തല്‍ ലംഘനം: ഒരു മരണം

ശ്രീനഗര്‍: വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് നിയന്ത്രണ രേഖയില്‍ വ്യാഴാഴ്ച രാവിലെ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ജനറല്‍ എഞ്ചിനീയറിങ് ഫോഴ്‌സിലെ തൊളിലാളിയാണ് മരിച്ചത്.

നൗഷേരയില്‍ രാവിലെ 7.20 നും കൃഷ്ണ ഖാത്തി മേഖലയില്‍ രാവിലെ 7.40നുമാണ് പാക് സൈന്യം വെടിവെയ്പ് ആരംഭിച്ചത്. കശ്മീരിലെ രജൗരി, പൂഞ്ച് ജില്ലകളിലെ മേഖലകളാണിത്. ഇന്ത്യന്‍ സൈന്യവും ശക്താമായി തിരിച്ചടിച്ചിരുന്നു. മോട്ടാര്‍ ഷെല്ലുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

loc

കശ്മീരില്‍ ഇന്നലെയുണ്ടായ വെടിവെയ്പില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ തീവ്രവാദികളില്‍ നിന്നും എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തിരുന്നു. നാതിപ്പോര മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഈ മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. തുടര്‍ന്നുണ്ടായ ആക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. മാരകമായയ ആക്രമണമാണ് പാകിസ്താന്‍ നടത്തുന്നതെന്നും ഇന്ത്യ അതേ നാണയത്തില്‍ മറുപടി നല്‍കുകയാണെന്നും ഇന്ത്യന്‍ ആര്‍മി വക്താവ് ലഫ്റ്റനന്റ് കേണല്‍ മനീഷ് മേത്ത പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+