വിദ്യാര്‍ഥികളുടെ ആത്മഹത്യ കുറയ്ക്കാന്‍ ഫാനില്‍ സ്പ്രിങ്ങും അലാറവും ഘടിപ്പിക്കും
കോട്ട: പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള മത്സര പരീക്ഷയ്ക്ക് വിദ്യാര്‍ഥികളെ സജ്ജരാക്കുന്ന നൂറുകണക്കിന് ട്യൂഷന് സെന്ററുകളാല് ശ്രദ്ധേയമാണ് രാജസ്ഥാനിലെ കോട്ട. രാജ്യത്തെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമായി ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി കോട്ടയില്‍ ഓരോ വര്‍ഷവും എത്തിച്ചേരുന്നത്.
എന്നാല്‍, കടുത്ത പഠനഭാരവും സമ്മര്‍ദ്ദവും കാരണം ഒട്ടേറെ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്ന സ്ഥലമെന്ന രീതിയില്‍ അടുത്തിടെ കോട്ട കുപ്രസിദ്ധമാണ്. വിദ്യാര്‍ഥികള്‍ രക്ഷിതാക്കളുടെ സമ്മര്‍ദ്ദത്താല്‍ ഇവിടെ പഠനത്തിനെത്തുകയും എന്നാല്‍ പഠനഭാരത്തിന്റെ മാനസിക സമ്മര്‍ദ്ദത്താല്‍ ആത്മഹത്യ ചെയ്യുന്നതും പതിവായതോടെ ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഹോസ്റ്റല്‍ അസോസിയേഷന്.

കോട്ടയിലെ ഏതാണ്ട് എല്ലാ ഹോസ്റ്റലുകളുടെയും ഉടമകള്‍ ചേര്‍ന്ന അസോസിയേഷന്റെ പുതിയ തീരുമാനപ്രകാരം ഹോസ്റ്റലുകളിലെ ഫാനില്‍ പ്രത്യേക സ്പ്രിങ് ഘടിപ്പിക്കാനും അലാറം സെറ്റ് ചെയ്യാനും തീരുമാനിച്ചു. വിദ്യാര്‍ഥികള്‍ കൂടുതലായും ആത്മഹത്യയ്ക്ക് ആശ്രയിക്കുന്നത് സീലിങ് ഫാന്‍ ആണെന്നതാണ് ഇതിന് കാരണമായി പറയുന്നത്.
20 കിലോ ഭാരത്തിലധികം ഫാനില്‍ തൂങ്ങുകയാണെങ്കില്‍ അത് താഴേക്കുപോകുന്ന രീതിയിലാണ് സ്പ്രിങ് ഘടിപ്പിക്കുക. മാത്രമല്ല, പ്രത്യേകം സെറ്റ് ചെയ്ത അലാറം മുഴങ്ങി ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിക്കുകയും ചെയ്യും. ഗുജറാത്തിലെ ഒരു സ്ഥാപനം സ്പ്രിങ് ഘടിപ്പിച്ച ഫാന്‍ വിതരണം ചെയ്യാന്‍ ഓര്‍ഡര്‍ എടുത്തുകഴിഞ്ഞു. രണ്ട് മൂന്നു മാസത്തിനുള്ളില്‍ എല്ലാ ഹോസ്റ്റലുകളിലെയും ഫാനുകള്‍ പുതിയ സാങ്കേതിക വിദ്യ ഘടിപ്പിച്ചവയായിരിക്കുമെന്ന് ഹോസ്റ്റല്‍ അസോസിയേഷന് പ്രസിഡന്റ് അറിയിച്ചു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications